Home  > News  >  News Details
സ്കൂട്ടര്‍ വിപണിയില്‍ ടിവിഎസിനു രണ്ടാം സ്ഥാനം
സ്വന്തം ലേഖകന്‍
Posted on: Thursday, Apr 20, 2017   5:00 PM


ഇന്ത്യയിലെ സ്കൂട്ടര്‍ വിപണിയില്‍ ഹീറോ മോട്ടോ കോര്‍പ്പിനെ പിന്നിലാക്കി ടിവിഎസ് മോട്ടോര്‍ കമ്പനി രണ്ടാം സ്ഥാനം സ്വന്തമാക്കി. 2016-17 സാമ്പത്തികവര്‍ഷത്തെ വില്‍പ്പനയിലാണ് ടിവിഎസ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്. ഹോണ്ട ഒന്നാം സ്ഥാനത്തുള്ള സ്കൂട്ടര്‍ വിപണിയില്‍ 14.74 ശതമാനം വിഹിതമാണ് ടിവിഎസിനുള്ളത്.
TVS Market Share
സൊസൈറ്റി ഓഫ്  ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സ് പുറത്തുവിട്ട കണക്കനുസരിച്ച് 2016-17 സാമ്പത്തിക വര്‍ഷം 8.26 ലക്ഷം സ്കൂട്ടറുകളാണ് ടിവിഎസ് വില്‍പ്പന നടത്തിയത്. മുന്‍സാമ്പത്തിക വര്‍ഷത്തേതിനെ അപേക്ഷിച്ച് 6.81 ശതമാനം അധികമാണിത്. ഹീറോ മോട്ടോ കോര്‍പ്പ് വില്‍പ്പന നടത്തിയ സ്കൂട്ടറുകളുടെ എണ്ണം 7.90 ലക്ഷമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ടിവിഎസിന്റെ വില്‍പ്പനയെ അപേക്ഷിച്ച് 36,317 എണ്ണം കുറവ്. 2015-16 സാമ്പത്തികവര്‍ഷം ഹീറോയ്ക്ക് 16.27 ശതമാനം വിപണി വിഹിതമുണ്ടായിരുന്നത് 2016-17 വര്‍ഷം 14.10 ശതമാനമായി കുറഞ്ഞു.


TVS Jupiter
ജൂപ്പിറ്ററാണ് ടിവിഎസിനു സ്കൂട്ടര്‍ വിപണിയില്‍ വന്‍മുന്നേറ്റം നേടിക്കൊടുത്തത്. ഹോണ്ട ആക്ടിവ കഴിഞ്ഞാല്‍ ഏറ്റവും വില്‍പ്പനയുള്ള ഗീയര്‍ലെസ് സ്കൂട്ടറാണ് ജൂപ്പിറ്റര്‍ . 2013 ല്‍ വിപണിയിലെത്തിയ ജൂപ്പിറ്റര്‍ ഇതിനോടകം 16 ലക്ഷത്തിലേറെ എണ്ണം വില്‍പ്പന നടന്നിട്ടുണ്ട്. വിഗോ, സ്കൂട്ടി സെസ്റ്റ്, സ്കൂട്ടി പെപ് പ്ലസ് എന്നിവയാണ് ടിവിഎസിന്റെ മറ്റു സ്കൂട്ടര്‍ മോഡലുകള്‍ . 125 സിസി സ്കൂട്ടര്‍ വിഭാഗത്തില്‍ ആക്ടിവ 125 ന് എതിരാളിയാകുന്ന മോഡലിനെ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടിവിഎസ്.



Related Stories





TOP

Car Bike








Designed and developed by EGGS