Home  > News  >  News Details
ടോപ് 10 ടൂവീലറുകള്‍
സ്വന്തം ലേഖകന്‍
Posted on: Wednesday, Apr 19, 2017   11:00 AM


ഏറ്റവും വില്‍പ്പനയുള്ള ടൂവീലര്‍ എന്ന ബഹുമതി ഹോണ്ട ആക്ടിവ തിരിച്ചുപിടിച്ചു. 2014-15 സാമ്പത്തികവര്‍ഷം ഒന്നാം സ്ഥാനം നേടിയ ആക്ടിവയ്ക്ക് 2015-2016 സാമ്പത്തികവര്‍ഷം രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത്തവണ ഹീറോ സ്പ്ലെന്‍ഡറിനെ വില്‍പ്പനയില്‍ പിന്നിലാക്കി ആക്ടിവ വീണ്ടും ഒന്നാം സ്ഥാനം നേടുകയായിരുന്നു.


2016-17 സാമ്പത്തിക വര്‍ഷത്തെ ടോപ് 10 ടൂവീലേഴ്സ് പട്ടികയിലെ മോഡലുകള്‍ക്ക് മുന്‍ വര്‍ഷത്തേതുമായി മാറ്റമില്ല. സ്ഥാനമാറ്റം ഉണ്ടായിട്ടുണ്ടെന്നു മാത്രം.


ഒന്നാം സ്ഥാനത്തുള്ള ഹോണ്ട ആക്ടിവ 27.60 ലക്ഷം എണ്ണം വില്‍പ്പന നടന്നു. മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് 11.90 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. ആക്ടിവ , ആക്ടിവ ഐ, ആക്ടിവ 125 മോഡലുകള്‍ ആക്ടിവ ശ്രേണിയിലുണ്ട്.
Top 10 2Wheelers 2016-17
ഇത്തവണ രണ്ടാം സ്ഥാനത്തുള്ള ഹീറോ സ്പ്ലെന്‍ഡര്‍ 25.51 ലക്ഷം എണ്ണമാണ് നിരത്തിലിറങ്ങിയത്. വില്‍പ്പന വളര്‍ച്ച 2.61 ശതമാനം. മുന്‍ വര്‍ഷത്തേതുപോലെ ഹീറോ എച്ച്എഫ് ഡീലക്സാണ് മൂന്നാം സ്ഥാനത്ത്. ഹീറോ പാഷനെ വില്‍പ്പനയില്‍ പിന്നിലാക്കി നാലാം സ്ഥാനം ടിവിഎസിന്റെ മൊപെഡ് മോഡലായ എക്സ്‍എല്‍ സൂപ്പര്‍ സ്വന്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം സ്ഥാനത്തായിരുന്ന ഹോണ്ട സി ബി ഷൈന്‍ ഇത്തവണ അഞ്ചാം സ്ഥാനത്താണ്.



Related Stories
TOP