Home  > News  >  News Details
ഫിഗോ, ആസ്പൈര്‍ സ്പോര്‍ട്സ് എഡിഷന്‍
സ്വന്തം ലേഖകന്‍
Posted on: Tuesday, Apr 18, 2017   10:00 AM


ഫിഗോ, ആസ്പൈര്‍ മോഡലുകളുടെ ലിമിറ്റഡ് എഡിഷന്‍ ഫോഡ് ഇന്ത്യ വിപണിയിലിറക്കി. സ്പോര്‍ട്സ് എഡിഷന്‍ എന്നു സൂചിപ്പിക്കുന്ന എസ് അക്ഷരം കൂട്ടിച്ചേര്‍ത്താണ് പരിമിതകാല പതിപ്പിന് പേര്. ടൈറ്റാനിയം വകഭേദത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച സ്പോര്‍ട്സ് എഡിഷന് സൗന്ദര്യപരമായും മെക്കാനിക്കലായും നവീകരണമുണ്ട്. കൂടുതല്‍ യാത്രാസുഖം നല്‍കും വിധം സസ്പെന്‍ഷന്‍ നവീകരിച്ചതാണ് മെക്കാനിക്കലായുള്ള മാറ്റം.


ഫിഗോ എസ്


ഹാച്ച്ബാക്കായ ഫിഗോ എസിന് ക്രോം വരകളുള്ള ഗ്രില്ലിനു പകരം കറുപ്പ് നിറമുള്ള ഹണികോംപ് ഗ്രില്ലാണ്. ഹെഡ്‍ലാംപുകള്‍ സ്മോക്ക്ഡ് ആക്കിയിരിക്കുന്നു. വലുപ്പം കൂടിയ വീലുകളും ടയറുകളുമാണ് മറ്റൊരു സവിശേഷത. 15 ഇഞ്ച് വീലുകളില്‍ 195/55 ആര്‍ 15 ടയറുകള്‍ ഉപയോഗിക്കുന്നു.
Ford Figo S
കറുപ്പ് നിറത്തിലുള്ള റൂഫ് - ബാഹ്യമിററുകള്‍ , വശങ്ങളിലും പിന്നിലും എസ് ഗ്രാഫിക്സ്, റിയര്‍ സ്പോയ്‍ലര്‍ എന്നിവയും ബോഡിയിലെ പ്രത്യേകതകളാണ്. കറുപ്പ് നിറത്തിലുള്ള ഇന്റീരിയറില്‍ ഗീയര്‍നോബിനും സീറ്റുകള്‍ക്കും ചുവപ്പ് നൂല്‍ കൊണ്ടുള്ള തുന്നല്‍ നല്‍കി ആകര്‍ഷകമാക്കിയിട്ടുണ്ട്. 


ഫിഗോയ്ക്കും ആസ്പൈറിനും സമാന എന്‍ജിന്‍ വകഭേദങ്ങളാണ്. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 88 ബിഎച്ച്പി -112 എന്‍എം ആണ് ശേഷി. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനിത് 100 ബിഎച്ച്പി-215 എന്‍എം. അഞ്ച് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്സ്. ഓട്ടോമാറ്റിക് വകഭേദത്തിന് സ്പോര്‍ട്സ് എഡിഷന്‍ ലഭ്യമല്ല. മൈലേജ് : പെട്രോള്‍ -18.46 കിമീ/ ലീറ്റര്‍ , ഡീസല്‍ -25.83 കിമീ/ ലീറ്റര്‍ .
Ford Figo S
സാധാരണ ടൈറ്റാനിയം വകഭേദത്തെ അപേക്ഷിച്ച് 50,000 രൂപ അധികമാണ് സ്പോര്‍ട്സ് എഡിഷന് വില.കൊച്ചിയിലെ എക്സ്‍ഷോറൂം വില 1.2 പെട്രോള്‍ -6.43 ലക്ഷം രൂപ, 1.5 ലീറ്റര്‍ ഡീസല്‍ -7.35 ലക്ഷം രൂപ.


ആസ്പൈര്‍ എസ്


സെഡാന്‍ പതിപ്പിന്റെ സ്പോര്‍ട്സ് എഡിഷന് ഗ്രില്ലിന്റെ ഘടനയില്‍ മാറ്റമില്ല. എന്നാല്‍ ക്രോമിനു പകരം കറുപ്പ് നിറത്തിലാണ് ഗ്രില്ലിലെ അഴികള്‍ .
Ford Aspire S
വശങ്ങളിലും പിന്നിലും എസ് ഗ്രാഫിക്സ് , സില്‍വര്‍ നിറമുള്ള 15 ഇഞ്ച് വീലുകള്‍ , കറുപ്പ് നിറത്തിവുള്ള ഇന്റീരിയര്‍ ( സാധാരണ മോഡലിന് ബീജ് - ബ്ലാക്ക് ഇന്റീരിയര്‍ )എന്നിവയും ആസ്പൈര്‍ സ്പോര്‍ട്സ് എഡിഷന്റെ പ്രത്യേകതകള്‍ . മൈലേജ് : പെട്രോള്‍ - 18.16കിമീ/ ലീറ്റര്‍ , ഡീസല്‍ - 25.83കിമീ/ ലീറ്റര്‍ .
Ford Aspire S
വില 34,000 രൂപ അധികമാണ്.  കൊച്ചിയിലെ എക്സ്‍ഷോറൂം വില 1.2 പെട്രോള്‍ -6.63 ലക്ഷം രൂപ, 1.5 ലീറ്റര്‍ ഡീസല്‍ -7.74 ലക്ഷം രൂപ.



Related Stories





TOP

Car Bike








Designed and developed by EGGS