Home  > News  >  News Details
സുസൂക്കി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ഉത്പാദനം മുപ്പത് ലക്ഷം തികച്ചു
സ്വന്തം ലേഖകന്‍
Posted on: Monday, Apr 17, 2017   4:00 PM


സുസൂക്കി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയുടെ ഉത്പാദനം മുപ്പത് ലക്ഷം തികഞ്ഞു. ഗീയര്‍ലെസ് സ്കൂട്ടറായ ആക്സസാണ് സുസൂക്കിയുടെ ഉത്പാദനം 30 ലക്ഷം തികച്ച് ഹരിയാനയിലെ ഗുര്‍ഗാവ് പ്ലാന്റില്‍നിന്ന് പുറത്തിറങ്ങിയത്. ഇന്ത്യയില്‍ സുസൂക്കി ടൂവീലര്‍ ഉത്പാദനം തുടങ്ങിയിട്ട് 11 വര്‍ഷത്തോളമായി.
Suzuki Motorcycle India
ആക്സസ് 125 സ്കൂട്ടറും ജിക്സര്‍ ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളും ഏതാനും വര്‍ഷങ്ങളായി മികച്ച വില്‍പ്പന വളര്‍ച്ചയാണ് സുസൂക്കിയ്ക്ക് നേടിക്കൊടുക്കുന്നത്. നിലവില്‍ പ്രതിവര്‍ഷം 5.40 ലക്ഷം ടൂവീലറുകള്‍ നിര്‍മിക്കാനുള്ള ശേഷി സുസൂക്കിയ്ക്കുണ്ട്.


2016-17 സാമ്പത്തികവര്‍ഷം 3.50 ലക്ഷം യൂണിറ്റായിരുന്നു സുസൂക്കി മോട്ടോര്‍സൈക്കിള്‍സിന്റെ വില്‍പ്പന. മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് 11.88 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. രാജ്യത്തെ ടൂവീലര്‍ വിപണിയില്‍ 1.99 ശതമാനമാണ് സുസൂക്കിയുടെ ഓഹരി.



Related Stories
TOP