Home  > News  >  News Details
ഇയോണ്‍ സ്പോര്‍ട്സ് എഡിഷന്‍
സ്വന്തം ലേഖകന്‍
Posted on: Wednesday, Apr 12, 2017   6:00 PM


ഹ്യുണ്ടായിയുടെ എന്‍ട്രിലെവല്‍ ഹാച്ച്ബാക്കായ ഇയോണിന് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. 800സിസി ഇയോണിന്റെ പ്രത്യേക പതിപ്പായ സ്പോര്‍ട്സ് എഡിഷനിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. ഇറ പ്ലസ് , മാഗ്ന പ്ലസ് വകഭേദങ്ങളില്‍ മാത്രമാണ് സ്പോര്‍ട്സ് എഡിഷന്‍ ഉള്ളത്. ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി എത്തി വിപണി കീഴടക്കിയ റെനോ ക്വിഡിനോട് മത്സരിക്കാനാണ് ഇയോണിന് പ്രത്യേക പതിപ്പ് ഹ്യുണ്ടായി ഒരുക്കിയത്.
Hyundai Eon Sports Edition
6.2 ഇഞ്ച് സ്ക്രീന്‍ കൂടാതെ വശങ്ങളില്‍ ബോഡി മോള്‍ഡിങ്ങുകള്‍, റൂഫ് റയിലുകള്‍ എന്നിവയും സ്പോര്‍ട്സ് എഡിഷന് അധികമായുണ്ട്. സ്മാര്‍ട്ട്ഫോണ്‍ കണക്ട് ചെയ്യാനുള്ള സംവിധാനം, ഓക്സിലറി ഇന്‍പുട്ട് , യുഎസ്ബി പോര്‍ട്ട് എന്നിവ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലുണ്ട്.


മാരുതി ആള്‍ട്ടോ 800 നും എതിരാളിയായ ഇയോണിന്റെ 800 സിസി , മൂന്ന് സിലിണ്ടര്‍ എന്‍ജിന് 55 ബിഎച്ച്പി -74.5 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡ് മാന്വല്‍ ഗീയര്‍ബോക്സുള്ള കാറിന് 22.03 കിമീ / ലീറ്റര്‍ ആണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. സാധാരണ ഇറ പ്ലസ്, മാഗ്ന പ്ലസ് വകഭേദങ്ങളെ അപേക്ഷിച്ച് 10,000 രൂപയോളം അധികമാണ് സ്പോര്‍ട്സ് എഡിഷനു വില.


കൊച്ചി എക്സ്‍ഷോറൂം വില


ഇയോണ്‍ ഇറ പ്ലസ് സ്പോര്‍ട്സ് എഡിഷന്‍ - 3.89 ലക്ഷം രൂപ.


ഇയോണ്‍ മാഗ്ന പ്ലസ് സ്പോര്‍ട്സ് എഡിഷന്‍ - 4.15 ലക്ഷം രൂപ.



Related Stories
TOP