Home  > News  >  News Details
ടാറ്റ ടീഗോര്‍ വിപണിയില്‍
സ്വന്തം ലേഖകന്‍
Posted on: Wednesday, Mar 29, 2017   12:40 PM


ടാറ്റയുടെ പുതിയ കോംപാക്ട് സെഡാന്‍ - ടീഗോര്‍ വിപണിയിലെത്തി. ഡല്‍ഹി എക്സ്‍ഷോറൂം വില 4.70 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.
Tata Tigor
മാരുതി ഡിസയര്‍ ,ഫോക്സ്‍വാഗന്‍ അമിയോ, ഹോണ്ട അമെയ്സ്, ഫോഡ് ആസ്പൈര്‍ ,ഹ്യുണ്ടായ് എക്സന്റ് മോഡലുകളുമായാണ് ടീഗോര്‍ മത്സരിക്കുന്നത്.


Tata Tigor
2016 ലെ ഡല്‍ഹി ഓട്ടോ എക്സ്‍പോയില്‍ കമ്പനി പ്രദര്‍ശിപ്പിച്ച കൈറ്റ് 5 ആണ് ടീഗോറായി മാറിയത്. ടിയോഗോയുടെ പ്ലാറ്റ്ഫോമിലാണ് ടീഗോറും നിര്‍മിച്ചിരിക്കുന്നത്. മുന്‍ഭാഗത്തിന് ടിയോഗോയുമായി സാമ്യമുണ്ട്. എന്നാല്‍ വശങ്ങളിലും പിന്‍ഭാഗത്തും തികച്ചും വ്യത്യസ്തതയുണ്ട് ടീഗോറിന്. കൂപ്പെ ലുക്കുള്ളതാണ് റൂഫ് ലൈന്‍. ടിയോഗോയെ അപേക്ഷിച്ച് 50 മിമീ അധിക വീല്‍ബേസുള്ള ടീഗോറിന് ഈ വിഭാഗത്തിലെ ഏറ്റവും വിസ്താരമുള്ള ബൂട്ട്സ്പേസുണ്ട്, 419 ലീറ്റര്‍ .


Tata Tigor
ടിയാഗോയില്‍ ഉപയോഗിക്കുന്നതരം 1.2 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ ,പെട്രോള്‍ (84ബിഎച്ച്പി) , 1.04 ലീറ്റര്‍ ഡീസല്‍ (69 ബിഎച്ച്പി) എന്‍ജിനുമാണ് ടാറ്റയുടെ പുതിയ കോംപാക്ട് സെഡാന്. അഞ്ച് സ്പീഡ് മാന്വല്‍ ആണ് ഗീയര്‍ബോക്സ്. ഭാവിയില്‍ എഎംടി ഗീയര്‍ബോക്സ് കമ്പനി അവതരിപ്പിക്കും.
Tata Tigor
വിലയുടെ കാര്യത്തിലും ടീഗോര്‍ ആകര്‍ഷണീയത പുലര്‍ത്തുന്നു. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ടീഗോറിന്റെ അടിസ്ഥാന വകഭേദത്തിന് 50,000 രൂപയുടെ വിലക്കുറവുണ്ട്. എസി, ചെരിവ് ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ് ,മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഉള്ളില്‍ നിന്ന് ക്രമീകരിക്കാവുന്ന ബാഹ്യമിററുകള്‍ , ടാക്കോമീറ്റര്‍ , ടിന്റഡ് ഗ്ലാസ്, മ്യൂസിക് സിസ്റ്റം എന്നിവ അടിസ്ഥാന വകഭേദത്തിനുണ്ട്.



ഡല്‍ഹി എക്സ്‍ഷോറൂം വില 


പെട്രോള്‍


എക്സ്‍ഇ - 4.70 ലക്ഷം രൂപ


എക്സ്‍ടി - 5.41 ലക്ഷം രൂപ


എക്സ്‍സെഡ് - 5.90 ലക്ഷം രൂപ


എക്സ്‍സെഡ് ഓപ്ഷന്‍- 6.19 ലക്ഷം രൂപ


ഡീസല്‍ 


എക്സ്‍ഇ - 5.60 ലക്ഷം രൂപ


എക്സ്‍ടി - 6.31 ലക്ഷം രൂപ


എക്സ്‍സെഡ് - 6.80 ലക്ഷം രൂപ


എക്സ്‍സെഡ് ഓപ്ഷന്‍- 7.09 ലക്ഷം രൂപ



Related Stories





TOP

Car Bike








Designed and developed by EGGS