Home  > News  >  News Details
പുതിയ ഹോണ്ട ഡിയോ
സ്വന്തം ലേഖകന്‍
Posted on: Monday, Mar 27, 2017   3:00 PM


യുവതലമുറയുടെ ഇഷ്ട സ്കൂട്ടറായ ഹോണ്ട ഡിയോയുടെ 2017 മോഡല്‍ വിപണിയിലെത്തി. സൗന്ദര്യപരമായ മെച്ചപ്പെടുത്തല്‍ , അധിക സൗകര്യങ്ങള്‍ , ബിഎസ് 4 എന്‍ജിന്‍ എന്നിവ പുതിയ ഡിയോയ്ക്കുണ്ട്. ആകര്‍ഷകമായ ഗ്രാഫിക്സ് , ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍ , പുതിയ ഇന്‍സ്ട്രമെന്റ് ക്സസ്റ്റര്‍ , എല്‍ഇഡി ലൈറ്റുകളുള്ള ഹാന്‍ഡില്‍ ബാര്‍ കവര്‍ എന്നിവയാണ് ബാഹ്യരൂപത്തിലെ പ്രത്യേകതകള്‍.
2017 Honda Dio
സീറ്റിനടിയിലുള്ള സ്റ്റോറേജ് സ്പേസില്‍ മൊബൈല്‍ ചാര്‍ജിങ് പോയിന്റ് നല്‍കിയതും പുതിയ കാര്യം. സദാ പ്രകാശിക്കുന്ന ഹെഡ്‍ലാംപ്, കൂടുതല്‍ വീതിയുള്ള സീറ്റ് എന്നിവയും 2017 മോഡല്‍ ഡിയോയ്ക്കുണ്ട്.
2017 Honda Dio
ഗീയര്‍ലെസ് സ്കൂട്ടറിന്റെ എന്‍ജിന്‍ ബിഎസ് 4 മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ്. 110 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍കൂള്‍ഡ് എന്‍ജിന് എട്ട് ബിഎച്ച്പി - 8.9 എന്‍എം ആണ് ശേഷി.
2017 Honda Dio
കൊച്ചി എക്സ്‍ഷോറൂം വില 53,272 രൂപ. ഇന്‍ഷുറന്‍സും റോഡ് ടാക്സും ചേര്‍ത്ത് 59,318 രൂപ. അഞ്ച് നിറങ്ങളില്‍ ഡിയോ ലഭിക്കും. ഒറ്റ നിറത്തില്‍ ലഭ്യമായത് ഗ്രേ മാത്രമാണ്.



Related Stories
TOP