Home  > News  >  News Details
മെഴ്‍സിഡീസ് ബെന്‍സ് ലക്സ് ഡ്രൈവ് കൊച്ചിയില്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Mar 25, 2017   6:00 PM


മെഴ്‍സിഡീസ് ബെന്‍സ് ബ്രാന്‍ഡിനെയും വാഹനങ്ങളെയും അടുത്തറിയാന്‍ കൊച്ചിയിലെ ലക്സ്‍ ഡ്രൈവില്‍ പങ്കെടുക്കാം. എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്റിലെ സമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച ലക്സ് ഡ്രൈവ് മാര്‍ച്ച് 26 വൈകുന്നേരം വരെയുണ്ട്.


പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലൂടെ മെഴ്സിഡിസീസ് ബെന്‍സിന്റെ വിവിധ മോഡലുകള്‍ സ്വന്തമായി ഓടിച്ചുനോക്കാന്‍ അവസരമുണ്ട്. എസ്‍യുവികളുടെ ഓഫ് റോഡ് മികവ് ബോധ്യപ്പെടുത്തുന്ന റൈഡുകളും ഒരുക്കിയിട്ടുണ്ട്.
Luxe Drive Kochi
ഉണര്‍വ്, വിജ്ഞാനം, ലൈഫ്‌സ്റ്റൈല്‍ എന്നിങ്ങനെ മൂന്നുതൂണുകളെ അടിസ്ഥാനമാക്കിയാണ് ലക്‌സ്‌ഡ്രൈവ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ  പാചകവിദഗ്ധന്‍ രണ്‍വീര്‍ ബ്രാറിന്റെ കുക്കറി ഷോ ലക്സ്‍ഡ്രൈവിന്റെ ഭാഗമായുണ്ട്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ നന്ദിത മഹ്താനി രൂപകല്‍പ്പന ചെയ്ത ഡിസൈനര്‍ വസ്ത്രങ്ങള്‍ കാണാനും വാങ്ങാനുമുള്ള അവസരം ലക്സ് ഡ്രൈവ് പ്രദര്‍ശന നഗരിയിലുണ്ട്.
Luxe Drive Kochi
പുതുതലമുറ കാറുകളുടെ പ്രദര്‍ശനത്തോടൊപ്പം വിനോദം പകരുന്നതിനായി ലൈവ് ബാന്‍ഡ് മ്യൂസിക്ക് പോലുള്ള പരിപാടികളും ഒരുക്കിയിട്ടുണ്ട്. മാതാപിതാക്കളോടൊപ്പം എത്തുന്ന കുട്ടികളെ സജീവമാക്കാനുള്ള പ്രത്യേക ഗെയിമുകളുള്ള കിഡ് സോണും ഇവിടെയുണ്ട്.



Related Stories





TOP

Car Bike








Designed and developed by EGGS