Home  > News  >  News Details
ഹോണ്ട നവിയ്ക്ക് മികച്ച വില്‍പ്പന
സ്വന്തം ലേഖകന്‍
Posted on: Friday, Mar 24, 2017   9:00 AM


ഹോണ്ട പ്രതീക്ഷിച്ചതിലേറെ വില്‍പ്പനയുമായി മുന്നേറുകയാണ് മിനി ബൈക്കായ നവി. 2016 ഫെബ്രുവരിയില്‍ വിപണിയിലെത്തിയ ഹോണ്ട നവിയുടെ വില്‍പ്പന 60,000 എണ്ണം കടന്നിരിക്കുന്നു. നവിയെ പുറത്തിറക്കുമ്പോള്‍ പ്രതിമാസം 2,000 യൂണിറ്റിനടുത്ത് വില്‍പ്പനയാണ് ഹോണ്ട പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിന്റെ ഇരട്ടിയോളം വില്‍പ്പനയാണ് നവി ഇതിനോടകം സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ഹോണ്ട ടൂവീലറാണ് നവി. നേപ്പാളിലേയ്ക്കും നവി ഇപ്പോള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
Honda Navi
ആക്ടിവ സ്കൂട്ടറില്‍ ഉപയോഗിക്കുന്നതരം 110 സിസി , ഫോര്‍സ്ട്രോക്ക് എന്‍ജിനാണ് നവിയ്ക്കും കരുത്തേകുന്നത്. 7.8 ബിഎച്ച്പിയാണ് എന്‍ജിന്‍ കരുത്ത്. ഗീയര്‍ രഹിതമായ നവിയ്ക്ക് മണിക്കൂറില്‍ 81 കിമീ ആണ് പരമാവധി വേഗം. കൊച്ചിയില്‍ 43,664 രൂപയാണ് എക്സ്‍ഷോറൂം വില. ഇതോടൊപ്പം വായിക്കാം ഹോണ്ട നവി ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്



Related Stories
TOP