Home  > News  >  News Details
ക്രൂസര്‍ ബൈക്കുകള്‍ക്കുള്ള കാസ്ട്രോള്‍ എന്‍ജിന്‍ ഓയില്‍
സ്വന്തം ലേഖകന്‍
Posted on: Monday, Mar 20, 2017   7:00 PM


ക്രൂസര്‍ ബൈക്കുകള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ എന്‍ജിന്‍ ഓയില്‍ കാസ്ട്രോള്‍ വിപണിയിലിറക്കി. റോയല്‍ എന്‍ഫീല്‍ഡ് , ബജാജ് തുടങ്ങിയ കമ്പനികളുടെ ക്രൂസര്‍ ബൈക്കുകള്‍ക്ക് പവര്‍ വണ്‍ ക്രൂസ് എന്നു പേരുള്ള പുതിയ എന്‍ജിന്‍ ഓയില്‍ ഉപയോഗിക്കാം. എന്‍ജിനിലെ ഘര്‍ഷണവും ചൂടും പരമാവധി കുറച്ച് ചൂട് കുറച്ച് മികച്ച പെര്‍ഫോമന്‍സ് നല്‍കാന്‍ ഈ എന്‍ജിന്‍ ഓയിലിനു കഴിയുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. എസ്എഇ 15 ഡബ്ല്യു -50 ഫോര്‍ ടി ഗ്രേഡിലുള്ള എന്‍ജിന്‍ ഓയില്‍ ഉപയോഗിക്കുന്ന കാര്‍ബുറേറ്റര്‍ / ഫ്യുവല്‍ ഇന്‍ജക്ടഡ് ബൈക്കുകള്‍ക്ക് പവര്‍ വണ്‍ ക്രൂസ് അനുയോജ്യമാണ്. 2.5 ലീറ്റര്‍ പായ്ക്കിനു വില 999 രൂപ.



Related Stories





TOP

Car Bike








Designed and developed by EGGS