Home  > News  >  News Details
നവീകരിച്ച ഔഡി ക്യു 3
സ്വന്തം ലേഖകന്‍
Posted on: Tuesday, Mar 14, 2017   12:40 PM


ഔഡിയുടെ കോംപാക്ട് ലക്ഷുറി എസ്‍യുവിയായ ക്യു ത്രീയുടെ നവീകരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. ഡല്‍ഹി എക്സ്‍ഷോറൂം വില 34.20 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. പുതിയ എ 3 കാബ്രിയോളെ , പുതിയ എ4 ഡീസല്‍ എന്നിവയ്ക്ക് ശേഷം ഔഡി ഇന്ത്യയില്‍ ഈ വര്‍ഷം അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലാണ് നവീകരിച്ച ക്യു 3.
Audi Q3 Facelift
രണ്ട് വര്‍ഷത്തിനിടെയുള്ള രണ്ടാമത്തെ പരിഷ്കാരമാണ് ഔഡി ക്യു 3 യില്‍ നടന്നിരിക്കുന്നത്. സ്റ്റൈലിങ്ങില്‍ ചെറിയ മാറ്റമേയുള്ളൂ. എന്നാല്‍ കൂടുതല്‍ കരുത്തു നല്‍കും വിധം എന്‍ജിന്‍ റീട്യൂണ്‍ ചെയ്തിട്ടുണ്ട്. മാന്വല്‍ ഗീയര്‍ ബോക്സ് ലഭ്യമാക്കിയിട്ടുമില്ല. ആള്‍ വീല്‍ ഡ്രൈവ് , ഫ്രണ്ട് വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ ക്യു ത്രീയ്ക്കുണ്ട്. ക്വാഡ്രോ ആള്‍ വീല്‍ ഡ്രൈവുള്ള ക്യു ത്രീയ്ക്ക് 184 ബിഎച്ച്പി ( മുമ്പ് 177 ബിഎച്ച്പി) കരുത്തുള്ള 2.0 ലീറ്റര്‍ ടിഡിഐ ഡീസല്‍ എന്‍ജിനാണ്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ ബോക്സ്. മൈലേജ് 15.17 കിമീ / ലീറ്റര്‍ .
Audi Q3 Facelift
ഫ്രണ്ട് വീല്‍ ഡ്രൈവ് ക്യു ത്രീയുടെ 2.0 ലീറ്റര്‍ , ടിഡിഐ ഡീസല്‍ എന്‍ജിന് 150 ബിഎച്ച്പി-340 എന്‍എം ആണ് ശേഷി ( പഴയതിലും 10 ബിഎച്ച്പി -20 എന്‍എം അധികം). മുമ്പുണ്ടായിരുന്ന മാന്വല്‍ ഗീയര്‍ബോക്സ് ഇതിന് ഒഴിവാക്കി. പകരം ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഉപയോഗിക്കുന്നു. മൈലേജ് 18.51 കിമീ / ലീറ്റര്‍ .


പനോരമിക് സണ്‍റൂഫ് , 17 ഇഞ്ച് അലോയ് വീല്‍സ് , എല്‍ഇഡി ഹെഡ്‍ലാംപുകള്‍ , ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എസി, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍ , ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയവ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്ങാണ്. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ , എബിഎസ് , ഇഎസ്‍പി എന്നിവയുണ്ട്.
Audi Q3 Facelift
ഡല്‍ഹി എക്സ്‍ഷോറൂം വില : ഫ്രണ്ട് വീല്‍ ഡ്രൈവ് - 34.20 ലക്ഷം രൂപ, ആള്‍ വീല്‍ ഡ്രൈവ് -37.20 ലക്ഷം രൂപ. ബിഎംഡബ്ല്യു എക്സ്‍ വണ്‍ , മെഴ്‍സിഡീസ് ബെന്‍സ് ജിഎല്‍എ മോഡലുകളുമായാണ് ഔഡി ക്യു ത്രീ മത്സരിക്കുന്നത്.



Related Stories





TOP

Car Bike








Designed and developed by EGGS