Home  > News  >  News Details
ഇന്നോവ ക്രിസ്റ്റ ടൂറിങ് സ്പോര്‍ട്
സ്വന്തം ലേഖകന്‍
Posted on: Monday, Mar 13, 2017   2:00 PM


ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ പ്രത്യേക വകഭേദം - ടൂറിങ് സ്പോര്‍ട് അടുത്തമാസം വിപണിയിലെത്തും. ഇന്തോനേഷ്യന്‍ വിപണിയില്‍ വെന്‍ചുറര്‍ എന്നു പേരുള്ള വകഭേദമാണ് ടൂറിങ് സ്പോര്‍ട് എന്ന പേരില്‍ ഇന്ത്യയിലെത്തുന്നത്.
Innova Crysta Touring Sport
സൗന്ദര്യപരമായ മെച്ചപ്പെടുത്തലുകളുമായാണ് ടൂറിങ് സ്പോര്‍ടിന്റെ വരവ്. മെക്കാനിക്കല്‍ ഘടകങ്ങളില്‍ മാറ്റമില്ല. ബമ്പറിലും വീല്‍ ആര്‍ച്ചിലും കറുപ്പ് നിറത്തിലുള്ള ക്ലാഡിങ്ങ് നല്‍കിയിരിക്കുന്നു. സൈഡ് സ്കര്‍ട്ടുകളുമുണ്ട്. പ്രിമീയം ലുക്ക് വര്‍ധിപ്പിക്കാന്‍ ക്രോം അലങ്കാരങ്ങള്‍ ഫ്രണ്ട് ഗ്രില്‍ , ബാഹ്യമിററുകള്‍ , സൈഡ് ക്ലാഡിങ് എന്നിവയില്‍ നല്‍കിയിട്ടുണ്ട്. വൈന്‍ റെഡ് എന്ന ഒറ്റ നിറമേയുള്ളൂ ടൂറിങ് സ്പോര്‍ടിന്. മുന്തിയ വകഭേദമായ സെഡ്എക്സിനു സമാനമാണ് ഇന്റീരിയറും സൗകര്യങ്ങളും. ആറ് സീറ്റര്‍ വകഭേദത്തില്‍ മാത്രമാണ് ടൂറിങ് സ്പോര്‍ട് ലഭിക്കുക. കറുപ്പ് നിറത്തിലുള്ള ലെതര്‍ അപ്‍ഹോള്‍സ്റ്ററിയാണ് സീറ്റുകള്‍ക്ക്. പ്രത്യേകം രൂപകല്‍പ്പന ചെയ്തവായാണ് ഫ്ലോര്‍ മാറ്റുകള്‍ .
Innova Crysta Touring Sport
ഏതൊക്കെ എന്‍ജിന്‍ വകഭേദങ്ങളില്‍ ടൂറിങ് സ്പോര്‍ട് ലഭിക്കുമെന്ന വിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിലയും അറിവായിട്ടില്ല. 2016 മേയ് മാസമാണ് പുതിയ ഇന്നോവ വിപണിയിലെത്തിയത്. നിലവില്‍ ഇന്ത്യയില്‍ ടൊയോട്ടയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് ഇന്നോവ ക്രിസ്റ്റ.



Related Stories
TOP