Home  > News  >  News Details
ടാറ്റ- ഫോക്സ്‍വാഗന്‍ ഗ്രൂപ്പ് കാര്‍ 2019 ല്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Mar 11, 2017   10:00 AM


ടാറ്റ മോട്ടോഴ്സും ഫോക്സ്‍വാഗന്‍ ഗ്രൂപ്പും ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ കാര്‍ 2019 ല്‍ വിപണിയിലെത്തും. ജനീവ മോട്ടോര്‍ഷോയിലാണ് ഫോക്സ്‍വാഗന്‍ - ടാറ്റ മോട്ടോഴ്സ് സംയുക്തസംരംഭം ആരംഭിക്കുന്നതുസംബന്ധിച്ചുള്ള കരാറില്‍ ഇരുകമ്പനികളുടെയും തലവന്മാര്‍ ഒപ്പു വച്ചത്. ഫോക്സ്‍വാഗന്‍ ഗ്രൂപ്പിനു കീഴിലുള്ള സ്കോഡയാണ് ടാറ്റ മോട്ടോഴ്സുമായി സഹകരിച്ച് കാര്‍ വികസിപ്പിക്കുക.


ഇന്ത്യയില്‍ ആദ്യമെത്തിയ ഫോക്സ്‍വാഗന്‍ ഗ്രൂപ്പ് ബ്രാന്‍ഡാണ് സ്കോഡ. 2001 ലായിരുന്നു സ്കോഡ ഇന്ത്യയിലെത്തിയത്. 2007 ല്‍ ഫോക്സ്‍വാഗന്‍ എത്തിയതോടെ സ്കോഡയെ മാതൃകമ്പനിയ്ക്ക് താഴെ മൂല്യമുള്ള ബ്രാന്‍ഡായി മാറ്റുകയായിരുന്നു. ടാറ്റയുമായി പുതിയ സംരംഭം ആരംഭിക്കുന്നതോടെ സ്കോഡ ഫോക്സ്‍വാഗന്‍ ഗ്രൂപ്പിലെ പ്രബല ബ്രാന്‍ഡായി മാറും.


സ്കോഡയുമായി സഹകരിച്ച് ഹ്യുണ്ടായി ഐ 20യ്ക്ക് എതിരാളിയാകുന്ന പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറക്കാനാണ് ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി. കോഡ് എക്സ്‍ 451 എന്നാണ് പുതിയ കാര്‍ പ്രൊജക്ടിനു നല്‍കിയിരിക്കുന്ന രഹസ്യനാമം. ടാറ്റ പുതിയതായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് ഈ മോഡലിന്റെ നിര്‍മാണം. അടുത്തതലമുറ ഫോക്സ്‍വാഗന്‍ പോളോയ്ക്കും ഇതേ കാറിന്റെ പ്ലാറ്റ്ഫോമായിരിക്കും ഉപയോഗിക്കുക. സ്കോഡ ഫാബിയയെ ഇതേ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച് ഇന്ത്യന്‍ വിപണിയിലിറക്കിയേക്കും.



Related Stories





TOP
Designed and developed by EGGS