Home  > News  >  News Details
ടിയാഗോ വില്‍പ്പന അരലക്ഷം കടന്നു
സ്വന്തം ലേഖകന്‍
Posted on: Thursday, Mar 09, 2017   3:00 PM


ടാറ്റയുടെ ഹാച്ച്ബാക്കുകളില്‍ ഏറ്റവും വില്‍പ്പന നേടിയ മോഡലായിരുന്നു ഇന്‍ഡിക്ക. പുതിയ ഹാച്ച്ബാക്കായ ടിയാഗോയും ടാറ്റയുടെ ചരിത്രത്തിലെ സുപ്രധാന മോഡലായി മാറുകയാണ്. ഒരു വര്‍ഷത്തില്‍ താഴെ കാലം കൊണ്ട് വില്‍പ്പന 50,000 തികച്ചിരിക്കുകയാണ് ടിയാഗോ. 2016 ഏപ്രില്‍ ആറിനായിരുന്നു ടിയാഗോയുടെ വിപണി പ്രവേശം. നിലവില്‍ പ്രതിമാസം ശരാശരി നാലായിരം യൂണിറ്റിനടുത്ത് വില്‍പ്പന ടാറ്റയുടെ പുതിയ ഹാച്ച്ബാക്കിനുണ്ട്.


അരലക്ഷം യൂണിറ്റ് വില്‍പ്പനയെന്നത് ഇന്ത്യന്‍ വാഹനവിപണിയില്‍ വലിയ സംഭവമല്ല. എന്നാല്‍ ടാറ്റ മോട്ടോഴ്സിനെ സംബന്ധിച്ച് അതൊരു വലിയ കാര്യം തന്നെ. പാസഞ്ചര്‍ കാര്‍ വിപണിയില്‍ ടാറ്റയുടെ വിഹിതം 6.41 ശതമാനമായി ഉയര്‍ത്താന്‍ ടിയാഗോയ്ക്ക് കഴിഞ്ഞു.


വില്‍പ്പന നടന്ന അരലക്ഷം ടിയാഗോയില്‍ 80 ശതമാനവും പെട്രോള്‍ വകഭേദമായിരുന്നു. ഇന്ത്യാക്കാര്‍ക്ക് പെട്രോള്‍ കാറുകളോട് താല്‍പ്പര്യം കൂടിവരുന്നതിന്റെ സൂചനയായി ഇതിനെ കാണാം. 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുള്ള ടിയാഗോയ്ക്ക് 23.48 കിമീ / ലീറ്റര്‍ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിന് എഎംടി വകഭേദവും ഇപ്പോള്‍ ലഭ്യമാണ്. 1.05 ലീറ്റര്‍ , ടര്‍ബോ ഡീസല്‍ എന്‍ജിന് എആര്‍എഐ 27.28 കിമീ / ലീറ്റര്‍ മൈലേജ് സാക്ഷ്യപ്പടുത്തുന്നു. മാരുതി സെലേറിയോ, ഹ്യുണ്ടായി ഐ 10, ഷെവര്‍ലെ ബീറ്റ് മോഡലുകളാണ് ടിയാഗോയുടെ എതിരാളികള്‍ .



Related Stories





TOP

Car Bike








Designed and developed by EGGS