Home  > News  >  News Details
ടൊയോട്ടയുടെ സര്‍വീസ് ക്യാംപെയ്‍ന്‍
സ്വന്തം ലേഖകന്‍
Posted on: Tuesday, Mar 07, 2017   2:00 PM


കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ സമ്മര്‍ സര്‍വീസ് ക്യാംപെയ്‍ന്‍ ആരംഭിച്ചു. മാര്‍ച്ച് ഒന്നിന് ആരംഭിച്ച സര്‍വീസ് ക്യാംപെയ്‍ന്‍ മാര്‍ച്ച് 31 വരെയുണ്ട്. എല്ലാത്തരം ടൊയോട്ട വാഹനങ്ങളും സൗജന്യമായി പരിശോധിച്ച് കിട്ടും. ബാറ്ററി , ടയറുകള്‍ എന്നിവ വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനവും ലഭ്യമാക്കിയിട്ടുണ്ട്. ഉപയോഗിക്കുന്ന ടൊയോട്ട വാഹനത്തിന്റെ നിലവിലെ വിപണി വില നിര്‍ണ്ണയിച്ച് നല്‍കുന്ന സംവിധാനവും സര്‍വീസ് മേളയില്‍ ഒരുക്കിയിട്ടുണ്ട്.

വേനല്‍ അവധിക്കാലത്ത് ദീര്‍ഘദൂര യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളവര്‍ക്ക് വാഹനത്തിന് എന്തെങ്കിലും തകരാറുണ്ടോയെന്ന് പരിശോധിപ്പിച്ച് പരിഹാരം കാണാന്‍ സമ്മര്‍ സര്‍വീസ് ക്യാംപെയ്‍ന്‍ അവസരമൊരുക്കുന്നു. അറ്റകുറ്റപ്പണികളുടെ നിരക്കില്‍ പ്രത്യേക ഇളവും നേടാം. വെറും ഒരു മണിക്കൂറിനകം സര്‍വീസ് പൂര്‍ത്തിയാക്കി നല്‍കുന്ന എക്സ്‍പ്രസ് മെയിന്റനന്‍സ് 60 സര്‍വീസും ലഭ്യമാക്കിയിട്ടുണ്ട്. ഈ സര്‍വീസില്‍ ഒരേ സമയം മൂന്ന് മെക്കാനിക്കുകള്‍ ചേര്‍ന്ന് പ്രത്യേക ടൂളുകളുടെ സഹായത്തോടെയാണ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നത്.



Related Stories





TOP
Designed and developed by EGGS