Home  > News  >  News Details
ഇന്ത്യന്‍ നിര്‍മിത ജാഗ്വാര്‍ എക്സ്‍എഫ്
സ്വന്തം ലേഖകന്‍
Posted on: Friday, Feb 24, 2017   12:00 PM


ഇന്ത്യയില്‍ നിര്‍മിച്ച പുതിയ എക്‌സ്എഫിനെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വിപണിയിലിറക്കി. ഇറക്കുമതി ചെയ്ത് വിപണിയിലിറക്കിയ എക്സ്‍എഫിനെ അപേക്ഷിച്ച് രണ്ട് ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വിലക്കുറവ് തദ്ദേശീയമായി നിര്‍മിച്ച മോഡലിനുണ്ട്. ഡല്‍ഹി എക്സ്‍ഷോറൂം വില 47.50 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ഔഡി എ6 , ബിഎംഡബ്ല്യു ഫൈവ് സീരീസ് , മെഴ്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് , വോള്‍വോ എസ് 90 മോഡലുകളുമായാണ് ജാഗ്വാറിന്റെ ലക്ഷുറി സെഡാന്‍ മത്സരിക്കുന്നത്.
Jaguar XF
എക്സ്‍എഫിന്റെ രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന് 177 ബിഎച്ച്പി -430 എന്‍എം ആണ് ശേഷി. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സിലൂടെയാണ് എന്‍ജിന്‍ ശക്തി പിന്‍ ചക്രങ്ങളിലേയ്ക്ക് പകരുന്നത്. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് 8.1 സെക്കന്‍ഡ്. പരമാവധി വേഗം 229 കിമീ / മണിക്കൂര്‍ ആണ്.


രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍ , ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ വകഭേദവും എക്സ്എഫിനുണ്ട്. എന്‍ജിന്‍ കരുത്ത് 237 ബിഎച്ച്പി. പ്യുവര്‍ , പ്രസ്റ്റീജ് , പോര്‍ട്ട്ഫോളിയോ എന്നീ വകഭേദങ്ങള്‍ ജാഗ്വാര്‍ എക്സ്‍ എഫിനുണ്ട്.


ഡല്‍ഹി എക്സ്‍ഷോറൂം വില


ഡീസല്‍ : പ്യുവര്‍ - 47.50 ലക്ഷം രൂപ , പ്രസ്റ്റീജ് - 52.50 ലക്ഷം രൂപ, പോര്‍ട്ട്ഫോളിയോ -60.50 ലക്ഷം രൂപ.


പെട്രോള്‍ :  പ്രസ്റ്റീജ് - 52.50 ലക്ഷം രൂപ, പോര്‍ട്ട്ഫോളിയോ -60.50 ലക്ഷം രൂപ.




Related Stories
TOP