Home  > News  >  News Details
ഡ്യുവല്‍ ടോണ്‍ നിറമുള്ള എറ്റിയോസ് ലിവ
സ്വന്തം ലേഖകന്‍
Posted on: Monday, Feb 13, 2017   12:00 PM


ഡ്യുവല്‍ ടോണ്‍ നിറമുള്ള എറ്റിയോസ് ലിവയെ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ വിപണിയിലിറക്കി. ഹാച്ച്ബാക്കായ ലിവയുടെ വി വകഭേദങ്ങള്‍ക്കാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്. ഡാഷ്ബോര്‍ഡും ഡ്യുവല്‍ ടോണിലാണ്.
Dual Tone Etios Liva
റൂഫിനും പില്ലറുകള്‍ക്കും ഗ്രില്ലിനും കറുപ്പ് നിറമാണ്. ഫോഗ് ലാംപുകള്‍ക്ക് സമീപം ക്രോം അലങ്കാരം, റൂഫ് സ്പോയ്‍ലര്‍ , ഇലക്ട്രിക്കലായി മടക്കാവുന്ന ബാഹ്യമിററുകള്‍ , ഡയമണ്ട് കട്ട് അലോയ് വീലുകള്‍ , പിന്‍ സീറ്റിന് ഊരിമാറ്റാവുന്ന ഹെഡ് റെസ്റ്റുകള്‍ ,പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി എന്നിവയും ഡ്യുവല്‍ ടോണ്‍ എറ്റിയോസ് ലിവയ്ക്കുണ്ട്. രണ്ട് എയര്‍ബാഗുകള്‍ , എബിഎസ് - ഇബിഡി എന്നിവ സുരക്ഷയ്ക്കായുണ്ട്.
Dual Tone Etios Liva
പെട്രോള്‍ , ഡീസല്‍ വകഭേദങ്ങള്‍ എറ്റിയോസ് ലിവയ്ക്കുണ്ട്. 1.2 ലീറ്റര്‍ , നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 79 ബിഎച്ച്പി -104 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡാണ് ഗീയര്‍ബോക്സ് , മൈലേജ് ലീറ്ററിന് 18.16 കിമീ.


1.4 ലീറ്റര്‍ , നാല് സിലിണ്ടര്‍ കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് ശേഷി. 67 ബിഎച്ച്പി -170 എന്‍എം. മൈലേജ് 23.59 കിമീ/ ലീറ്റര്‍.


കൊച്ചിയിലെ എക്സ്‍ഷോറൂം വില


പെട്രോള്‍ : വി - 6.06 ലക്ഷം രൂപ, വിഎക്സ് -6.52 ലക്ഷം രൂപ.


ഡീസല്‍ : വിഡി - 7.36 ലക്ഷം രൂപ, വിഎക്സ്‍ഡി -7.73 ലക്ഷം രൂപ.



Related Stories





TOP
Designed and developed by EGGS