Home  > News  >  News Details
ഇന്ത്യയിലെ ഡ്യുക്കാറ്റി വില്‍പ്പന 1,000 തികഞ്ഞു
സ്വന്തം ലേഖകന്‍
Posted on: Monday, Feb 13, 2017   10:00 AM


ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാറ്റി ഇന്ത്യയിലെ വില്‍പ്പന 1,000 തികച്ചു. മൂന്നു വര്‍ഷം മുമ്പാണ് ഡ്യുക്കാറ്റി ഇന്ത്യന്‍ വിപണിയിലെത്തിയത്. നിലവില്‍ ഡല്‍ഹി, മുംബൈ, പുണെ, ബെംഗളൂരു , അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഡീലര്‍ഷിപ്പുള്ള ഡ്യുക്കാറ്റി 2016 ല്‍ 580 ബൈക്കുകളാണ് രാജ്യത്ത് വില്‍പ്പന നടത്തിയത്. മുന്‍വര്‍ഷത്തേതിനെക്കാള്‍ 18 ശതമാനമാണ് വില്‍പ്പന വളര്‍ച്ച.


ഈ വര്‍ഷം 1,200 ബൈക്കുകള്‍ വില്‍പ്പന നടത്താനാണ് കമ്പനിയുടെ പദ്ധതി. രണ്ട് വര്‍ഷത്തിനകം ഡീലര്‍ഷിപ്പുകളുടെ എണ്ണം ഇരട്ടിയാക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.


ഔഡി ബ്രാന്‍ഡിനു കീഴിലാണ് ഡ്യുക്കാറ്റി എങ്കിലും നിലവില്‍ രണ്ട് ബ്രാന്‍ഡുകളും സ്വതന്ത്രമായാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഔഡി ഡീലര്‍ഷിപ്പുകളുമായി സഹകരിച്ച് വിപണനശൃംഖല വിപുലീകരിക്കാനുള്ള സാധ്യതകളും ഡ്യുക്കാറ്റിയുടെ പരിഗണനയിലുണ്ട്.


തായ്‍ലന്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബൈക്കുകള്‍ ഇറക്കുമതി ചെയ്താണ് ഡ്യുക്കാറ്റി ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്. ഏഴ് ലക്ഷം രൂപ ( 800 സിസി സ്ക്രാംബ്ലര്‍ ഐക്കണ്‍) മുതല്‍ 1.12 കോടി രൂപ ( 1285 സിസി, സൂപ്പര്‍ലെഗര )വരെ വിലയുള്ള മോഡലുകള്‍ ഡ്യുക്കാറ്റി ഇന്ത്യയില്‍ വില്‍പ്പന നടത്തുണ്ട്.



Related Stories





TOP

Car Bike








Designed and developed by EGGS