Home  > News  >  News Details
2017 മോഡല്‍ ആക്ടിവ 125
സ്വന്തം ലേഖകന്‍
Posted on: Saturday, Feb 11, 2017   9:00 AM


ഏറ്റവും വില്‍പ്പനയുള്ള 125 സിസി ഗീയര്‍ലെസ് സ്കൂട്ടറായ ആക്ടിവ 125 ന്റെ നവീകരിച്ച പതിപ്പ് വിപണിയിലെത്തി. ബിഎസ് 4 എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന എന്‍ജിന്‍ , ഓട്ടോമാറ്റിക് ഹെഡ് ലാംപ് ഓണ്‍ ( ഇഗ്നീഷന്‍ ഓണ്‍ ചെയ്താലുടന്‍ ഹെഡ്‍ലാംപ് താനെ പ്രകാശിക്കുന്ന സംവിധാനം) എന്നിവയ്ക്കൊപ്പം ചെറിയ പരിഷ്കാരവും 2017 മോഡലിനുണ്ട്.
2017 Activa 125
ഫ്രണ്ട് ഏപ്രണിലെ ക്രോം പ്ലേറ്റിന് സമീപം എല്‍ഇഡി പാര്‍ക്കിങ് ലൈറ്റുകളും വലുപ്പം കൂടിയ ഹോണ്ട ടൂവീലര്‍ ബാഡ്ജ് നല്‍കിയതുമാണ് ബാഹ്യഭാഗത്തെ പുതുമ. മൊബൈല്‍ ചാര്‍ജിങ് പോയിന്റ് സീറ്റിനടിയില്‍ നല്‍കിയിരിക്കുന്നതും പുതിയ കാര്യം. പുതിയ അലോയ് വീല്‍ വേരിയന്റും ലഭ്യമാക്കിയിട്ടുണ്ട്. മുമ്പ് സ്റ്റീല്‍ - ഡ്രം, അലോയ് - ഡിസ്ക് വകഭേദങ്ങള്‍ മാത്രമുണ്ടായിരുന്ന ആക്ടിവ 125 ന് അലോയ് - ഡ്രം വകഭേദം പുതിയതായി ലഭിച്ചു.
2017 Activa 125
മെക്കാനിക്കല്‍ ഘടകങ്ങളില്‍ മാറ്റമില്ല. 125 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍കൂള്‍ഡ് എന്‍ജിന് 8.52 ബിഎച്ച്പി -10.54 എന്‍എം ആണ് ശേഷി. 12 ഇഞ്ച് വീലുകളുള്ള ഗീയര്‍ലെസ് സ്കൂട്ടറിന്റെ മുന്‍ചക്രത്തിന് ടെലിസ്കോപ്പിക് ഫോര്‍ക്ക് സസ്പെന്‍ഷനാണ്. മാറ്റ് ക്രസ്റ്റ് എന്ന പുതിയ നിറവും 2017 മോഡല്‍ ആക്ടിവ 125 നുണ്ട്. പിന്നിലെ ബ്രേക്ക് പ്രയോഗിക്കുമ്പോള്‍ നിശ്ചിത അനുപാതത്തില്‍ മുന്നിലെ ബ്രേക്കും പ്രവര്‍ത്തിപ്പിച്ച് ബ്രേക്കിടല്‍ സുരക്ഷിതമാക്കുന്ന കോംബി ബ്രേക്കിങ് സിസ്റ്റം എല്ലാ വകഭേദങ്ങള്‍ക്കുമുണ്ട്.


2014 ഏപ്രിലിലാണ് ആക്ടിവ 125 വിപണിയിലെത്തിയത്. ഇതിനോടകം ആറ് ലക്ഷത്തിലേറെ എണ്ണം ഇന്ത്യന്‍ നിരത്തിലിറങ്ങിയിട്ടുണ്ട്.


ഡല്‍ഹിയിലെ എക്സ്‍ഷോറൂം വില: സ്റ്റാന്‍ഡേര്‍ഡ് - 56,954 രൂപ, അലോയ്- ഡ്രം- 58,900 രൂപ, അലോയ്-ഡിസ്ക് - 61,362 രൂപ.



Related Stories





TOP
Designed and developed by EGGS