Home  > News  >  News Details
മള്‍ട്ടിക്സിന് കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍
സ്വന്തം ലേഖകന്‍
Posted on: Friday, Feb 10, 2017   7:00 PM


യൂട്ടിലിറ്റി വാഹനമായ മള്‍ട്ടിക്സിന്റെ വില്‍പ്പന വിപുലീകരിക്കുന്നതിനായി കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാന്‍ എയ്ഷര്‍ -പൊളാരിസ് ഒരുങ്ങുന്നു. നിലവില്‍ 60 ഡീലര്‍മാരാണുള്ളത്. ആറ് മാസത്തിനകം ഡീലര്‍ഷിപ്പുകളുടെ എണ്ണം 150 ല്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇന്ത്യന്‍ കമ്പനി എയ്ഷറും അമേരിക്കയില്‍ നിന്നുള്ള പൊളാരിസും 350 കോടി രൂപ നിക്ഷേപിച്ചാണ് എയ്ഷര്‍- പൊളാരിസ് സംയുക്തസംരംഭം തുടങ്ങിയത്. രാജസ്ഥാനിലെ ജയ്പൂരില്‍ എയ്ഷര്‍ - പൊളിരിസ് സ്ഥാപിച്ച പ്ലാന്റില്‍ പ്രതിവര്‍ഷം 60,000 വാഹനങ്ങള്‍ നിര്‍മിക്കാനാവും. 2015 ജൂണില്‍ വിപണിയിലെത്തിയ മള്‍ട്ടിക്സിന് വിപണിയില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. പ്രധാനമായും കേരളം , തമിഴ്‍നാട് , കര്‍ണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് മള്‍ട്ടിക്സിന് ഏറെ ആവശ്യക്കാരെ കിട്ടുന്നത്.


ഇതോടൊപ്പം വായിക്കാം- മള്‍ട്ടിക്സ് ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്


കേരളത്തില്‍ നിലവില്‍ 10 ഡീലര്‍ഷിപ്പുകള്‍ എയ്ഷര്‍ പൊളിരിസിനുണ്ട്. അവയുടെ വിലാസവും ഫോണ്‍ നമ്പരും ചുവടെ ചേര്‍ക്കുന്നു.


ആലപ്പുഴ: വിവിധ മോട്ടോഴ്സ് , അനാമിക, സനാതനപുരം, കളര്‍കോട്. ഫോണ്‍ - 9747497434.


കോഴിക്കോട്: സുപ്രീം മോട്ടോഴ്സ് , ഇവി കോംപ്ലക്സ് , പുതിയങ്ങാടി. ഫോണ്‍ - 90727 26555.


കണ്ണൂര്‍ : പയനീയര്‍ മോട്ടോഴ്സ്, എസ്‍എന്‍ കോളജ് ബസ് സ്റ്റോപ്പിനു സമീപം. ഫോണ്‍- 94977 13945


കാസര്‍കോട് : പയനീയര്‍ മോട്ടോഴ്സ് , നാലാം മൈല്‍ . ഫോണ്‍ - 94977 13945.


കോട്ടയം : കൈനിക്കര മോട്ടോഴ്സ് , നാട്ടകം ഗവ. കോളജിനു എതിര്‍വശം. ഫോണ്‍ - 95670 77794.


മലപ്പുറം: ഹരിതഗിരി ഓട്ടോസ്, ഫോണ്‍ - 85899 97779.


പത്തനംതിട്ട: നൈനാന്‍ ഓട്ടോമൊബൈല്‍സ് ആന്‍ഡ് കമ്പനി, പഴമണ്ണില്‍ ജെസി ടവേഴ്സ് , ടിബി ജംഗ്ഷന്‍. ഫോണ്‍- 98954 49867.


പെരുമ്പാവൂര്‍ : ഓട്ടോ ക്വീന്‍ മോട്ടോഴ്സ് , വലയന്‍ചിരങ്ങര, ഫോണ്‍ : 94470 53626.


തൃശൂര്‍ : വൈശാഖ് , മരതക്കര ജംഗ്ഷന്‍ , എന്‍എച്ച് 47. ഫോണ്‍ - 99472 81801.


തിരുവനന്തപുരം : ശിവാജി മെഗാ മോട്ടോഴ്സ് , ആയുര്‍വേദ ആശുപത്രിക്ക് എതിര്‍വശം, മൂന്നുകല്ലിന്‍മൂട് , നെയ്യാറ്റിന്‍കര. ഫോണ്‍ - 77361 07777.



Related Stories





TOP

Car Bike








Designed and developed by EGGS