Home  > News  >  News Details
ഹോണ്ട ഷൈന്‍ ഉത്പാദനം 50 ലക്ഷം
സ്വന്തം ലേഖകന്‍
Posted on: Saturday, Feb 04, 2017   12:40 PM


ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള 125 സിസി ബൈക്കായ ഹോണ്ട സി ബി ഷൈനിന്റെ ഉത്പാദനം 50 ലക്ഷം തികഞ്ഞു. ഈ സന്തോഷവേള ആഘോഷിക്കുന്നതിന്റെ ഭാഗമായി 2017 മോഡല്‍ സി ബി ഷൈനിനെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുറത്തിറക്കി. ബിഎസ് 4 എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന എന്‍ജിന്‍ , ഓട്ടോമാറ്റിക് ഹെഡ്‍ലാംപ് ഓണ്‍ എന്നിവയാണ് പുതിയ മോഡലിന്റെ പ്രധാന പ്രത്യേകതകള്‍ . കാര്‍ബുറേറ്റര്‍ , എക്സോസ്റ്റ് എന്നിവയ്ക്ക് ക്രോം കവര്‍ , പുതിയ രണ്ട് നിറങ്ങള്‍ ( അത്‍ലറ്റിക് ബ്ലൂ, ഇംപീരിയല്‍ റെഡ്) , ഇന്ധനടാങ്കില്‍ ത്രീ ഡി എംബ്ലം ഗ്രാഫിക്സ് എന്നിവയും 2017 മോഡല്‍ ഷൈനിനുണ്ട്.


സി ബി ഷൈനിന്റെ 124.9 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് എന്‍ജിന് 10.16 ബിഎച്ച്പി -10.3 എന്‍എം ആണ് ശേഷി. കാര്‍ബുറേറ്റര്‍ , സൈലന്‍സറിലെ കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ എന്നിവയില്‍ വരുത്തിയ പരിഷ്കാരങ്ങളിലൂടെയാണ് ബിഎസ് 4 എമിഷന്‍ നിയമങ്ങള്‍ പാലിക്കാന്‍ ഷൈനിനെ യോഗ്യമാക്കിയത്. 2006 ഏപ്രിലിലാണ് ഷൈന്‍ വിപണിയിലെത്തിയത്.


കൊച്ചി എക്സ്‍ഷോറൂം വില: സെല്‍ഫ് - ഡ്രം -60,091 രൂപ, സെല്‍ഫ് - ഡിസ്ക് -62,458 രൂപ, സെല്‍ഫ് - ഡിസ്ക്- സിബിഎസ് -65,432 രൂപ.



Related Stories
TOP