Home  > News  >  News Details
പുതിയ ഹോണ്ട സിറ്റി ഈ മാസം 14 ന്
സ്വന്തം ലേഖകന്‍
Posted on: Friday, Feb 03, 2017   5:00 PM


പുതിയ ഹോണ്ട സിറ്റി ഫെബ്രുവരി 14 ന് ഇന്ത്യന്‍ വിപണിയിലെത്തും. ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ പുതിയ സിറ്റിയുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 21,000 രൂപയാണ് ബുക്കിങ് ചാര്‍ജ്.


ഹോണ്ട സിവിക്കിനെ ഓര്‍മിപ്പിക്കുന്നതാണ് നവീകരിച്ച സിറ്റയുടെ മുന്‍ഭാഗം. ആകൃതിയില്‍ അല്‍പ്പം മാറ്റമുള്ള ഹെഡ്‍ലാംപ് യൂണിറ്റില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബമ്പറിനു കാര്യമായ പരിഷ്കാരമുണ്ട്. ഡിക്കി ഡോറില്‍ ഉറപ്പിച്ച സ്പോയ്‍ലര്‍ , ചില്ലറ മാറ്റങ്ങളുള്ള ടെയ്ല്‍ലാംപുകള്‍ എന്നിവ പിന്നിലെ പ്രത്യേകതകള്‍ . ഇന്ത്യന്‍ വിപണിയില്‍ നവീകരിച്ച സിറ്റിയ്ക്ക് എന്‍ജിന്‍ ഭാഗത്ത് മാറ്റങ്ങളുണ്ടാകില്ല. പഴയതുപോലെ 1.5 ലീറ്റര്‍ പെട്രോള്‍ , 1.5 ലീറ്റര്‍ ഡീസല്‍ വകഭേദങ്ങളുണ്ടാകും.


ഇന്ത്യയില്‍ ഹോണ്ട ആദ്യമായി അവതരിപ്പിച്ച മോഡലാണ് സിറ്റി. 1998 ജനുവരിയില്‍ വിപണിയിലെത്തിയതുമുതല്‍ രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള സി സെഗ്മെന്റ് സെഡാനാണ്. ഇതിനോടകം 6.50 ലക്ഷത്തിലേറെ എണ്ണം ഇന്ത്യന്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. ജനുവരി 2014 ല്‍ പുറത്തിറങ്ങിയ നാലാം തലമുറ സിറ്റിയാണ് ഇതുവരെ വിപണിയിലുണ്ടായിരുന്നത്. ഈ മോഡല്‍ 2.24 ലക്ഷത്തിലേറെ എണ്ണം നിരത്തിലിറങ്ങി.



Related Stories





TOP
Designed and developed by EGGS