Home  > News  >  News Details
എന്‍ഡേവറിന് സിങ്ക് 3 സിസ്റ്റം
സ്വന്തം ലേഖകന്‍
Posted on: Friday, Feb 03, 2017   3:00 PM


പ്രീമിയം എസ്‍യുവിയായ ഫോഡ് എന്‍ഡേവറിന് പുതിയ കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചു. സിങ്ക് 3 എന്നു പേരുള്ള പുതിയ സിസ്റ്റത്തിന് എട്ട് ഇഞ്ച് ടച്ച് സ്ക്രീനുണ്ട്. വോയ്സ് കമാന്‍ഡുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും വേഗമാര്‍ന്ന ടച്ച് സ്ക്രീന്‍ അനുഭവം നല്‍കാനും ഇതിനു കഴിയും. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സപ്പോര്‍ട്ടുണ്ട്. ഐഫോണിനെയൊ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണിനെയോ കണക്ട് ചെയ്ത് സിങ്ക് 3 യുടെ ഡിസ്പ്ലേയിലൂടെ ഫോണിലെ ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യാം. സ്ക്രീനില്‍ വിരലുകള്‍ ചലിപ്പിച്ച് ചിത്രങ്ങളോ മാപ്പോ സൂം ചെയ്യാനും സ്വൈപ്പ് ചെയ്ത് മെനു നീക്കാനുമാകും.
Ford Endeavor
എമര്‍ജന്‍സി അസിസ്റ്റന്‍സാണ് സിങ്ക് 3 യുടെ മറ്റൊരു സവിശേഷത. അപകടത്തില്‍ പെട്ട് എയര്‍ബാഗ് വികസിച്ചാലുടന്‍ സിസ്റ്റവുമായി പെയര്‍ ചെയ്തിരിക്കുന്ന ഫോണിലൂടെ എമര്‍ജന്‍സി സര്‍വീസ് നമ്പരുകളിലേയ്ക്ക കാള്‍ പോകും. ടൈറ്റാനിയം ഓട്ടോമാറ്റിക് വകഭേദങ്ങളിലാണ് സിങ്ക് 3 സിസ്റ്റം കമ്പനി ലഭ്യമാക്കിയിരിക്കുന്നത്.


കൊച്ചി എക്സ്‍ഷോറൂം വില: 2.2 ലീറ്റര്‍ , ടൂ വീല്‍ ഡ്രൈവ് ടൈറ്റാനിയം ഓട്ടോമാറ്റിക് - 28.48 ലക്ഷം രൂപ, 3.2 ലീറ്റര്‍ , ഫോര്‍ വീല്‍ ഡ്രൈവ് ടൈറ്റാനിയം ഓട്ടോമാറ്റിക് - 31.50 ലക്ഷം രൂപ.



Related Stories
TOP