Home  > News  >  News Details
ഏറ്റവും കൂടുതല്‍ ഗൂഗിള്‍ ചെയ്ത കാര്‍ ബ്രാന്‍ഡ്
സ്വന്തം ലേഖകന്‍
Posted on: Thursday, Feb 02, 2017   10:00 AM


ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ ഫോക്സ്‍വാഗന്‍ ആണെങ്കിലും കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ അന്വേഷിച്ച കാര്‍ ബ്രാന്‍ഡ് എന്ന സ്ഥാനം ജപ്പാന്‍ കമ്പനി ടൊയോട്ടയ്ക്കാണ്. അമേരിക്ക, ചൈന, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ടൊയോട്ടയെ ഗൂഗിള്‍ ചെയ്തത്. യുഎസിലെ കാര്‍ പാര്‍ട്സ് കമ്പനിയായ ക്വിക് കോ 193 രാജ്യങ്ങളിലെ ഗൂഗിള്‍ സേര്‍ച്ച് ഡാറ്റ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിവായത്. 74 രാജ്യങ്ങളിലെ ഗൂഗിള്‍ സേര്‍ച്ചില്‍ ടൊയോട്ട മുന്നിട്ടുനില്‍ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ബിഎംഡബ്ല്യുവിന് 51 രാജ്യങ്ങളിലെ ഗൂഗിള്‍ സേര്‍ച്ചില്‍ മുന്‍തൂക്കമുണ്ട്.
Most Googled Car Brand
മൂന്നാം സ്ഥാനം ദക്ഷിണ കൊറിയന്‍ കമ്പനി ഹ്യുണ്ടായിയ്ക്കാണ്. ഇന്ത്യ അടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ള സേര്‍ച്ചിലാണ് ഹ്യുണ്ടായി മുന്നിട്ട് നില്‍ക്കുന്നത്.വാഹനനിര്‍മാതാക്കള്‍ക്ക് അവരുടെ ജന്മനാട്ടില്‍ നിന്ന് കൂടുതല്‍ സേര്‍ച്ച് ലഭിക്കുമെന്ന് ഉറപ്പ് പറയാനാവില്ലെന്നും പഠനഫലം പറയുന്നു. ഹ്യുണ്ടായിയുടെ ജന്മനാടായ ദക്ഷിണ കൊറിയയില്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ ചെയ്ത കാര്‍ ബ്രാന്‍ഡ് ബിഎംഡബ്ല്യു ആണ്. അതേപോലെ ഹോണ്ടയുടെയും സുസൂക്കിയുടെയും നാടായ ജപ്പാനിലും ബിഎംഡബ്ല്യുവിന് ഏറെ സേര്‍ച്ച് ലഭിച്ചു.



Related Stories





TOP
Designed and developed by EGGS