Home  > News  >  News Details
ഹോണ്ട സിറ്റിയ്ക്ക് തിരിച്ചുവിളി
സ്വന്തം ലേഖകന്‍
Posted on: Wednesday, Feb 01, 2017   3:00 PM


സിറ്റി അടക്കം നാല് മോഡലുകളെ ഹോണ്ട കാര്‍സ് ഇന്ത്യ തിരിച്ചുവിളിച്ചു. തകരാറുള്ള 'തകാത്ത' എയര്‍ബാഗുകള്‍ നീക്കം ചെയ്ത് സുരക്ഷിതമായ എയര്‍ബാഗ് ഘടിപ്പിക്കാനാണ് തിരിച്ചുവിളി. 2012 ല്‍ നിര്‍മിച്ച 41,580 കാറുകള്‍ക്കാണ് തിരിച്ചുവിളി ബാധകം.
Honda City Recall
തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി നേരിട്ട് വിവരം അറിയിക്കും. തുടര്‍ന്ന് സര്‍വീസ് സെന്ററിലൂടെ കാറുകളുടെ എയര്‍ബാഗ് തകരാര്‍ സൗജന്യമായി പരിഹരിച്ച് നല്‍കും.


തങ്ങളുടെ വാഹനത്തിന് റീകാള്‍ ബാധകമാണോ എന്നു ഉപഭോക്താക്കള്‍ക്ക് തിരിച്ചറിയാനുള്ള സൗകര്യം ഹോണ്ട വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ സൈറ്റില്‍ നല്‍കി വിവരം അറിയാം. വെബ്സൈറ്റ് ലിങ്ക്



Related Stories





TOP
Designed and developed by EGGS