Home  > News  >  News Details
ടൊയോട്ട വിയോസ് വരുന്നു
സ്വന്തം ലേഖകന്‍
Posted on: Wednesday, Feb 01, 2017   10:00 AM


എറ്റിയോസിനും കൊറോള ആള്‍ട്ടിസിനും ഇടയിലുള്ള വിടവ് നികത്താന്‍ വിയോസിനെ അവതരിപ്പിക്കാന്‍ ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ ഒരുങ്ങുന്നു. ഹോണ്ട സിറ്റി, മാരുതി സിയാസ് , സ്കോഡ റാപ്പിഡ് തുടങ്ങിയ സി സെഗ്‍മെന്റ് സെഡാനുകള്‍ക്ക് എതിരാളിയാകുന്ന വിയോസ് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തും.
Toyota Vios
പുതിയ വിയോസിനെ ടൊയോട്ട അടുത്തിടെ തായ്‍ലന്റില്‍ അവതരിപ്പിച്ചിരുന്നു. ഡെട്രോയ്റ്റ് ഓട്ടോഷോയില്‍ അവതരിപ്പിച്ച പുതിയ തലമുറ കാംമ്രിയുടെ സ്റ്റൈലിങ്ങാണ് പുതിയ വിയോസിന്. എറ്റിയോസിനെക്കാള്‍ 145 മിമീ നീളം അധികമുണ്ട്.
Toyota Vios
പ്രൊജക്ടര്‍ ഹെഡ്‍ലാംപുകള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റിയറിങ്ങില്‍ ഓഡിയോ കണ്‍ടോളുകള്‍ , ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ വിയോസിനുണ്ടാകും.
Toyota Vios
എറ്റിയോസിന്റെ 1.5 ലീറ്റര്‍ പെട്രോള്‍ , 1.4 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളുടെ കരുത്ത് കൂടിയ വകഭേദങ്ങളായിരിക്കും ഫ്രണ്ട് വീല്‍ ഡ്രൈവുള്ള സെഡാന് ഉപയോഗിക്കുക. അഞ്ച് സ്പീഡ് മാന്വല്‍ , സിവിടി ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഓപ്ഷനുകളുണ്ടാകും. പ്രതീക്ഷിക്കുന്ന വില 7.50 ലക്ഷം രൂപ 10 ലക്ഷം രൂപ.




Related Stories





TOP

Car Bike








Designed and developed by EGGS