Home  > News  >  News Details
ഏറ്റവും വില്‍പ്പന നേടിയ കാറുകള്‍
സ്വന്തം ലേഖകന്‍
Posted on: Friday, Jan 27, 2017   5:00 PM


കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ കാര്‍ വിപണിയ്ക്ക്  വലിയ തിരിച്ചടിയാണ് നല്‍കിയത്. പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ ഡിസംബറില്‍ 1.36 ശതമാനം കുറവുണ്ടായി. ആകെ 2.28 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളാണ് കഴിഞ്ഞമാസം വില്‍പ്പന നടന്നത്.


ഏറ്റവും വില്‍പ്പനയുള്ള 10 വാഹനങ്ങളുടെ പട്ടികയില്‍ ഏഴെണ്ണവും മാരുതിയുടേതാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മാരുതി ആള്‍ട്ടോ വീണ്ടും ടോപ് 10 പട്ടികയില്‍ ഒന്നാം സ്ഥാനം നേടി. സ്വിഫ്ട് , വാഗണ്‍ ആര്‍ ,ഡിസയര്‍ മോഡലുകളാണ് യഥാക്രമം രണ്ട് , മൂന്ന് , നാല് സ്ഥാനങ്ങളില്‍. 


ഹ്യുണ്ടായിയുടെ ഗ്രാന്‍ഡ് ഐ 10 അഞ്ചാം സ്ഥാനവും എലൈറ്റ് ഐ 20 ആറാം സ്ഥാനവും നേടി. മാരുതി ബലേനോയാണ് ഏഴാം സ്ഥാനത്ത്.
Top 10 Cars Dec 2016
ഏറ്റവും വില്‍പ്പനയുള്ള എസ്‍യുവി എന്ന ബഹുമതി സ്വന്തമാക്കിയ മാരുതി വിറ്റാര ബ്രെസ എട്ടാം സ്ഥാനത്തുണ്ട്. മാരുതി ആള്‍ട്ടോയോടും ഹ്യുണ്ടായി ഇയോണിനോടും മത്സരിക്കുന്ന റെനോ ക്വിഡിനാണ് ഒമ്പതാം സ്ഥാനം. എഎംടി ഗീയര്‍ബോക്സ് അവതരിപ്പിച്ച് ജനപ്രീതി നേടിയ മാരുതി സെലേറിയോ പത്താം സ്ഥാനം സ്വന്തമാക്കി.



Related Stories





TOP

Car Bike








Designed and developed by EGGS