Home  > News  >  News Details
ഇക്കോസ്പോര്‍ട് പ്ലാറ്റിനം എഡിഷന്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Jan 21, 2017   11:00 AM


കോംപാക്ട് എസ്‍യുവിയായ ഫോഡ് ഇക്കോസ്പോര്‍ടിന്റെ പ്രത്യേക പതിപ്പ് - പ്ലാറ്റിനം എഡിഷന്‍ വിപണിയിലെത്തി. റൂഫിന് കറുപ്പ് നിറം , വീതിയേറിയ ടയറുകള്‍ ഘടിപ്പിച്ച 17 ഇഞ്ച് അലോയ് വീലുകള്‍ , മുന്നിലെയും പിന്നിലെയും ബമ്പറുകളില്‍ സില്‍വര്‍ അലങ്കാരം എന്നിവയാണ് ബാഹ്യരൂപത്തിലെ പ്രത്യേകതകള്‍ . സാറ്റലൈറ്റ് നാവിഗേഷനും റിവേഴ്സ് പാര്‍ക്കിങ് ക്യാമറയും ഉള്‍ക്കൊള്ളിച്ച എട്ട് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇന്റീരിയറിലെ സവിശേഷത.
Ecosport Platinum Edition
1.5 ലീറ്റര്‍ ഡീസല്‍ ( ബിഎച്ച്പി), 1.0 ലീറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളിലാണ് പ്ലാറ്റിനം എഡിഷന്‍ ലഭ്യമായിരിക്കുന്നത്. ഡീസലിന് 22.27 കിമീ / ലീറ്റര്‍ ആണ് മൈലേജ്. പെട്രോളിന് മൈലേജ് 18.88 കിമീ/ ലീറ്റര്‍ .


കൊച്ചി എക്സ്‍ഷോറൂം വില: 1.0 ലീറ്റര്‍ പെട്രോള്‍ പ്ലാറ്റിനം എഡിഷന്‍ - 10.59 ലക്ഷം രൂപ ,1.5 ലീറ്റര്‍ ഡീസല്‍ പ്ലാറ്റിനം - 10.89 ലക്ഷം രൂപ.




Related Stories
TOP