Home  > News  >  News Details
പുതിയ കെടിഎം ആര്‍സി ബൈക്കുകള്‍
സ്വന്തം ലേഖകന്‍
Posted on: Friday, Jan 20, 2017   3:00 PM


കെടിഎമ്മിന്റെ ആര്‍സി 390 , ആര്‍സി 200 മോഡലുകളുടെ 2017 പതിപ്പ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. ബിഎസ് 4 എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എന്‍ജിനൊപ്പം ചില പരിഷ്കാരങ്ങളുമായാണ് പുതിയ മോഡലിന്റെ വരവ്.
KTM RC390
പുതിയ ആര്‍സി 390 യുടെ ഫെയറിങ്ങില്‍ കെടിഎം എന്ന ബാഡ്ജിങ്ങിനു പകരം ആര്‍സി 390 എന്ന് ആലേഖനം ചെയ്തിരിക്കുന്നു. കമ്പനി ലോഗോ അതിനു കുറച്ച് മുകളിലായി ചെറിയ വലുപ്പത്തില്‍ കൊടുത്തിരിക്കുന്നു. വളരെ താഴ്ത്തി ഉറപ്പിച്ച എക്സോസ്റ്റ് പൈപ്പിനു പകരം സൈഡിലുറപ്പിച്ച അലുമിനിയം എക്സോസ്റ്റ് മഫ്ലര്‍ ഉപയോഗിക്കുന്നത് പുതുമയാണ്. റൈഡ് ബൈ വയര്‍ സിസ്റ്റം, വലുപ്പം കൂടിയ ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ( 320 മിമീ)എന്നിവയും പുതിയ ഫീച്ചറുകളില്‍ പെടുന്നു. ആര്‍സി 390 ന്റെ 373.2 സിസി, സിംഗിള്‍ സിലിണ്ടര്‍ , ലിക്വിഡ് കൂള്‍ഡ് എന്‍ജിന് 43.5 ബിഎച്ച്പി -36 എന്‍എം ആണ് ശേഷി. ഗീയര്‍ബോക്സ് ആറ് സ്പീഡ്.
KTM RC200
പുതിയ ആര്‍സി 390 ലേതിനു സമാനമായ ബോഡി ഗ്രാഫിക്സാണ് ആര്‍സി 200 നും. അണ്ടര്‍ബെല്ലി എക്സോസ്റ്റ് സിസ്റ്റത്തിനു മാറ്റമില്ല. 199 സിസി , സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് 25 ബിഎച്ച്പി -19.2 എന്‍എം ആണ് ശേഷി. ആറ് സ്പീഡാണ് ഗീയര്‍ബോക്സ്.



ഡല്‍ഹി എക്സ്‍ഷോറൂം വില : ആര്‍സി 200 - 1.71 ലക്ഷം രൂപ, ആര്‍സി 390 - 2.25 ലക്ഷം രൂപ. 


Igypsy Bucket Handbags



Related Stories





TOP

Car Bike








Designed and developed by EGGS