Home  > News  >  News Details
2017 മോഡല്‍ സി ബി യൂണികോണ്‍ 160
സ്വന്തം ലേഖകന്‍
Posted on: Tuesday, Jan 10, 2017   2:00 PM


2017 ഏപ്രില്‍ ഒന്നു മുതല്‍  ഇരുചക്രവാഹനങ്ങള്‍ ബിഎസ് 4 നിലവാരം പാലിക്കണമെന്ന നിബന്ധന നിലനില്‍ക്കേ സി ബി യൂണികോണ്‍ 160 യുടെ നവീകരിച്ച പതിപ്പ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ വിപണിയിലിറക്കി. എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ സദാ ഹെഡ്‍ലാംപും പ്രകാശിക്കുന്ന ഓട്ടോമാറ്റിക് ഹെഡ് ലൈറ്റ് ഓണ്‍ സംവിധാനവും പുതിയ മോഡലിനുണ്ട്.


നീളം കൂടിയ വൈസറും മാറ്റ് മാര്‍വല്‍ ബ്ലൂ എന്ന പുതിയ നിറവും 2017 മോഡല്‍ യൂണികോണ്‍ 160 യ്ക്ക് ലഭിച്ചു. യൂണികോണ്‍ 160 യുടെ, ബിഎസ് 4 നിയമങ്ങള്‍ പാലിക്കുന്ന 162.71 സിസി , എയര്‍കൂള്‍ഡ് , സിംഗിള്‍ സിലിണ്ടര്‍ , ഫോര്‍ സ്ട്രോക്ക് എന്‍ജിനാണ്. 13.82 ബിഎച്ച്പി -13.92 എന്‍എം ആണ് ശേഷി. പഴയതിലും കരുത്ത് കുറഞ്ഞിട്ടുണ്ട്. ബിഎസ് 3 യൂണികോണ്‍ 160 യ്ക്ക് 14.50 ബിഎച്ച്പി -14.61 എന്‍എം ആയിരുന്നു ശേഷി. അഞ്ച് സ്പീഡാണ് ഗീയര്‍ ബോക്സ്.



Related Stories





TOP

Car Bike








Designed and developed by EGGS