Home  > News  >  News Details
ബജാജ് പുതിയ 125 സിസി ബൈക്ക് - വി 12
സ്വന്തം ലേഖകന്‍
Posted on: Saturday, Jan 07, 2017   12:00 PM


കപ്പല്‍ ഉരുക്കിയുണ്ടാക്കിയ ബൈക്ക് എന്ന ഖ്യാദിയുള്ള ബജാജ് വി 15 ന്റെ 125 സിസി പതിപ്പ് വി 12 വിപണിയിലെത്തി. ഹോണ്ട സിബി ഷൈന്‍ എസ്‍പി , ഹീറോ ഗ്ലാമര്‍ , യമഹ സല്യൂട്ടോ മോഡലുകള്‍ക്ക് എതിരാളിയായ ബജാജ് ബൈക്കിന് 58,320 രൂപയാണ് കേരളത്തിലെ എക്സ്‍ഷോറൂം വില.


കാഴ്ചയ്ക്ക് വി 15 നെപ്പോലെയാണ് വി 12 ഉം. എന്നാല്‍ ചില കാര്യങ്ങളില്‍ വ്യത്യാസമുണ്ട്. വി 15 ന് ഇരട്ട ഫൈവ് സ്പോക്ക് വീലുകളാണെങ്കില്‍ വി 12ന് ഒറ്റ ഫൈവ് സ്പോക്ക് അലോയ് വീലുകളാണ്.

വി 12 ന്റെ 124.5 സിസി , സിംഗിള്‍ സിലിണ്ടര്‍ , ഡിടിഎസ്‍ഐ എന്‍ജിന് 10.5 ബിഎച്ച്പി -11 എന്‍എം ആണ് ശേഷി. വി 15 ലേതുപോലെ അഞ്ച് സ്പീഡാണ് ഗീയര്‍ബോക്സ്. പിന്നിലെ ടയര്‍ വലുപ്പത്തിലും വ്യത്യാസമുണ്ട്. താരതമ്യേന മെലിഞ്ഞ, 100/90 വലുപ്പമുള്ള ടയറാണ് വി 12 ന്. മുന്‍ ചക്രത്തിന് ഡിസ്ക് ബ്രേക്കുമില്ല. മുന്നിലും പിന്നിലും 130 മിമീ ഡ്രം ബ്രേക്കാണ്. ഭാരം 133 കിലോഗ്രാം.


2016 ഫെബ്രുവരി ഒന്നിനാണ് 150 സിസി എന്‍ജിനുള്ള വി 15 വിപണിയിലെത്തിയത്. ഇതിനോടകം രണ്ട് ലക്ഷത്തിലേറെ യൂണിറ്റ് വില്‍പ്പന വി 15 നേടിയിട്ടുണ്ട്.



Related Stories





TOP

Car Bike








Designed and developed by EGGS