Home  > News  >  News Details
26.80 കിമീ മൈലേജുമായി മാരുതി ഇഗ്‍നിസ്
സ്വന്തം ലേഖകന്‍
Posted on: Wednesday, Jan 04, 2017   11:00 AM


ജനുവരി 13ന് വിപണിയിലെത്തുന്ന മാരുതി ഇഗ്‍നിസിന്റെ ഓണ്‍ലൈന്‍ ബുക്കിങ് സ്വീകരിച്ച് തുടങ്ങി. നെക്സ ഷോറൂമുകളിലൂടെ വില്‍പ്പനയ്ക്കെത്തുന്ന ഇഗ്‍നിസിന് 11,000 രൂപയാണ് ബുക്കിങ് ചാര്‍ജ്. വിപണിയിലെത്തും മുമ്പ് തന്നെ ഏറെ പേര്‍ വാഹനം ബുക്ക് ചെയ്യാനാണ് സാധ്യത. അതുകൊണ്ടുതന്നെ പെട്രോള്‍ വകഭേദത്തിന് തുടക്കത്തില്‍ ഒന്നര മാസവും ഡീസലിന് രണ്ടുമാസവും കാത്തിരിപ്പ് സമയം വന്നേക്കും. ഇഗ്‍നിസിന്റെ വില ഒഴികെയുള്ള വിവരങ്ങളും ഓണ്‍ലൈന്‍ ബുക്കിങ്ങിനുള്ള സൗകര്യവും നെക്സ വെബ്‍സൈറ്റിലുണ്ട്.
Maruti Ignis
ഹാച്ച്ബാക്ക് - ക്രോസ് ഓവര്‍ വിഭാഗത്തില്‍ പെടുന്ന ഇഗ്നിസ് വിപണിയില്‍ മാരുതി റിറ്റ്സിന്റെ വിടവാണ് നികത്തുക. ടോള്‍ ബോയ് രൂപമാണ് ഇതിനും. മഹീന്ദ്ര കെയുവി 100 യാണ് ഇഗ്‍നിസിന്റെ മുഖ്യ എതിരാളി.


ബലേനോയുടെ തരം ഭാരം കുറഞ്ഞ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഇഗ്‍നിസിന് ജനശ്രദ്ധ ആകര്‍ഷിക്കുന്ന രൂപമാണ്. 3.7 മീറ്റര്‍ നീളമുള്ള ഇഗ്‍നിസിന് 180 മിമീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ബൂട്ട് സ്പേസ് 258 ലീറ്റര്‍. യു ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപുകളും പ്രൊജക്ടര്‍ ഹെഡ്‍ലാംപുകളും ഇഗ്‍നിസിനുണ്ട്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. ബൂട്ട് കപ്പാസിറ്റി 260 ലീറ്റര്‍ .
Maruti Ignis
സ്വിഫ്ടിലേതിനു സമാനമായ 1.2 ലീറ്റര്‍ പെട്രോള്‍ , 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളാണ് ഇഗ്‍നിസിനും. പെട്രോള്‍ എന്‍ജിന് ശേഷി 82 ബിഎച്ച്പി -113 എന്‍എം. ലീറ്ററിന് 20.89 കിമീ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നു. 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന് ശേഷി 74 ബിഎച്ച്പി -190 എന്‍എം. ലീറ്ററിന് 26.80 കിമീ ആണ് മൈലേജ്. രണ്ട് എന്‍ജിനുകള്‍ക്കും അഞ്ച് സ്പീഡ് മാന്വല്‍ കൂടാതെ എഎംടി ഗീയര്‍ബോക്സ് ഓപ്ഷന്‍ ലഭ്യമാണ്.
Maruti Ignis
സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വകഭേദങ്ങള്‍ ഇഗ്‍നിസിനുണ്ട്. അടിസ്ഥാന വകഭേദത്തിന് എസി , പവര്‍ സ്റ്റിയറിങ്, എബിഎസ് - ഇബിഡി , രണ്ട് എയര്‍ ബാഗുകള്‍ എന്നിവയുണ്ട്.


പ്രതീക്ഷിക്കുന്ന വില 5.50 ലക്ഷം രൂപ -8.00 ലക്ഷം രൂപ.



Related Stories
TOP