Home  > News  >  News Details
പുതിയ സ്വിഫ്ട് അറിയേണ്ടതെല്ലാം
സ്വന്തം ലേഖകന്‍
Posted on: Tuesday, Jan 03, 2017   12:00 PM


പുതിയ സ്വിഫ്ടിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യാക്കാര്‍ .സ്വിഫ്ടിന്റെ പുതിയ തലമുറയെ ജപ്പാനില്‍ സുസൂക്കി അവതരിപ്പിച്ചു കഴിഞ്ഞു. മാരുതി സുസൂക്കിയുടെ ഏറ്റവും വില്‍പ്പനയുള്ള മോഡലുകളിലൊന്നായ സ്വിഫ്ടിന്റെ പുതിയ മോഡല്‍ ഈ വര്‍ഷം ജൂണില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ സ്വിഫ്ടിന്റെ സവിശേഷതകള്‍ എന്തൊക്കെയെന്നു നോക്കാം.
Maruti Swift 2017 Model
നിലവിലുള്ള സ്വിഫ്ടിന്റെ അടിസ്ഥാന രൂപഘടനതന്നെയാണ് 2017 മോഡല്‍ സ്വിഫ്ടിന്. മുന്‍ഭാഗം അല്‍പ്പം കൂര്‍ത്തതാണ്. ഔഡി കാറുകളെ ഓര്‍മിപ്പിക്കും മുന്നിലെ ഗ്രില്‍ . ഇത് മസ്കുലാര്‍ ലുക്കുള്ള മുന്‍ബമ്പര്‍ ഇതുമായി കൂടിച്ചേരുമ്പോള്‍ മുന്‍ഭാഗത്തിന് ഗൗരവഭാവം കൈവരുന്നു. ഹെഡ് ലാംപുകളും പുതിയതാണ്. സൈഡില്‍ നിന്നുള്ള കാഴ്ചയില്‍ കാര്യമായ മാറ്റമില്ല. എന്നാല്‍ റൂഫിന് പിന്‍ഭാഗം കൂടുതല്‍ താഴ്‍ന്നാണ്.
Maruti Swift 2017 Model
സി പില്ലര്‍ കറുപ്പ് നിറത്തിലാണ്. ഷെവര്‍ലെ ബീറ്റ് , മഹീന്ദ്ര കെയുവി 100 മോഡലുകളെപ്പോലെ പിന്നിലെ ഡോറില്‍ വിന്‍ഡോ ഗ്ലാസിനു അരികിലായി ഡോര്‍ ഹാന്‍ഡില്‍ നല്‍കിയിരിക്കുന്നു. ടെയ്ല്‍ ലാംപ് എല്‍ഇഡി ടൈപ്പ് ആകാനാണ് സാധ്യത.
Maruti Swift 2017 Model
ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ട്. ഡാഷ് ബോര്‍ഡ് , സ്റ്റിയറിങ് വീല്‍ , ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയെല്ലാം പുതിയതാണ്. സെന്റര്‍ കണ്‍സോളില്‍ വലുപ്പം കൂടിയ ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു.


Maruti Swift 2017 Model
ബലേനോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്ട് നിര്‍മിക്കുന്നത്. ഭാരം കുറഞ്ഞതും അതേ സമയം ബലവത്തായതുമാണ് ഈ പ്ലാറ്റ്ഫോം. പഴയ മോഡലിനെ അപേക്ഷിച്ച് 100 കിലോഗ്രാം ഭാരക്കുറവുണ്ട് പുതിയതിന്. കുറഞ്ഞ ബോഡി ഭാരം മൈലേജും പെര്‍ഫോമന്‍സും മെച്ചപ്പെടുത്തും. നിലവിലുള്ള 1.2 ലീറ്റര്‍ പെട്രോള്‍ , 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് പുതിയ സ്വിഫ്ടിനും ഉപയോഗിക്കുക.കൂടുതല്‍ കരുത്ത് നല്‍കും വിധം ഡീസല്‍ എന്‍ജിന്‍ ട്യൂണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്. ഓട്ടോമാറ്റിക് വകഭേദം പെട്രോളിനും ഡീസലിനുമുണ്ടാകും.


Maruti Swift 2017 Model
പ്രതീക്ഷിക്കുന്ന വില 5.00 ലക്ഷം രൂപ- 8.00 ലക്ഷം രൂപ.



Related Stories





TOP

Car Bike








Designed and developed by EGGS