Home  > News  >  News Details
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിറ്റ്ച്ച്
സ്വന്തം ലേഖകന്‍
Posted on: Saturday, Dec 31, 2016   3:00 PM


ക്ലാസിക് 350 ന്റെ റെഡിറ്റ്ച്ച് വകഭേദത്തെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യന്‍ വിപണിയിലിറക്കി. റോയല്‍ എന്‍ഫീല്‍ഡിന്റെ ജന്മദേശമായ യുകെയിലെ റെഡിറ്റ്ച്ചിനെ അനുസ്മരിച്ചാണ് പുതിയ വകഭേദത്തെ അവതരിപ്പിച്ചിരിക്കുന്നത്. റെഡിറ്റ്ച്ച് റെഡ് , റെഡിറ്റ്ച്ച് ബ്ലൂ, റെഡിറ്റ്ച്ച് ഗ്രീന്‍ എന്നീ ആകര്‍ഷകമായ നിറങ്ങളില്‍ ഇത് ലഭ്യമാണ്. അമ്പതുകളിലെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്ക് ഈ നിറങ്ങള്‍ ഉപയോഗിച്ചിരുന്നു. റെഡിറ്റ്ച്ച് മോണോഗ്രാമും പുതിയ വകഭേദത്തിനുണ്ട്.
RE Classic 350
എന്‍ജിന്‍ ഭാഗത്ത് യാതൊരു മാറ്റവുമില്ല. 350 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍ കൂള്‍ഡ് ഫോര്‍സ്ട്രോക്ക് എന്‍ജിന് 19.8 ബിഎച്ച്പി -28 എന്‍എം ആണ് ശേഷി. ഡല്‍ഹി ഓണ്‍റോഡ് വില 1.46 ലക്ഷം രൂപ.
RE Classic 350
റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് ക്ലാസിക് 350 . 2009 ലാണ് വിപണിയിലെത്തി. കമ്പനിയുട ആകെ വില്‍പ്പനയുടെ പകുതിയും ക്ലാസിക്കാണ്. പ്രതിമാസം 55,000 മോട്ടോര്‍സൈക്കിളുകള്‍ റോയല്‍ എന്‍ഫീല്‍ഡ് വില്‍ക്കുന്നുണ്ട്.
RE Classic 350 



Related Stories





TOP

Car Bike








Designed and developed by EGGS