Home  > News  >  News Details
ടാറ്റയുടെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍
സ്വന്തം ലേഖകന്‍
Posted on: Wednesday, Dec 28, 2016   12:00 PM


ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യവാഹനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ സ്ഥാനമേറ്റു. 2017 ജനുവരിയില്‍ ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന കൊമേഴ്സ്യല്‍ വാഹനങ്ങളുടെ വിപണനപരിപാടികളില്‍ അക്ഷയ് കുമാറിന്റെ സാന്നിധ്യമുണ്ടാകും.


ഇന്ത്യന്‍ ട്രക്ക് വിപണിയെ മറ്റാരേക്കാളും അടുത്തറിയാവുന്ന ടാറ്റയുമായി സഹകരിക്കാന്‍ അവസരം ലഭിച്ചത് ഒരു ബഹുമതിയായി കരുതുന്നുവെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടേഴ്സ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് അക്ഷയ്.



Related Stories





TOP
Designed and developed by EGGS