Home  > News  >  News Details
പുതിയ മിനി ക്ലബ്മാന്‍
സ്വന്തം ലേഖകന്‍
Posted on: Friday, Dec 16, 2016   3:00 PM


പുതിയ മിനി ക്ലബ്മാന്‍ ഇന്ത്യന്‍ വിപണിയിലെത്തി. ബിഎംഡബ്ല്യുവിന്റെ ലക്ഷുറി ഹാച്ച്ബാക്ക് ബ്രാന്‍ഡായ മിനിയുടെ ഏറ്റവും വലുപ്പമേറിയതും വിലയേറിയതുമായ മോഡലായ ക്ലബ്മാന് 37.90 ലക്ഷം രൂപയാണ് എക്സ്‍ഷോറൂം വില.
Mini Clubman
രണ്ടാം തലമുറ മിനി ക്ലബ്മാന് പുത്തന്‍ പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുന്നത്. സാധാരണ മിനിയെ അപേക്ഷിച്ച് 270 മിമീ നീളവും 90 മിമീ വീതിയും അധികമുണ്ട് ആറ് ഡോറുള്ള ക്ലബ്മാന്. വീല്‍ബേസ് 100 മിമീ അധികം. ബോഡിയിലെ വലുപ്പക്കൂടുതല്‍ ഇന്റീരിയറിന്റെ വലുപ്പവും ബൂട്ട് കപ്പാസിറ്റിയും കൂട്ടുന്നു. 360 ലീറ്ററുണ്ട് ബൂട്ട് കപ്പാസിറ്റി. ഡിക്കി ഡോര്‍ രണ്ടായി വിഭജിച്ചിരിക്കുന്നു.
Mini Clubman
ക്ലബ് മാന്റെ കൂപ്പര്‍ എസ് എന്ന ഒറ്റ പെട്രോള്‍ വകഭേദമാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ളത്. രണ്ട് ലീറ്റര്‍ , പെട്രോള്‍ എന്‍ജിന് 189 ബിഎച്ച്പി -280 എന്‍എം ആണ് ശേഷി. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്സ്. 7.2 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിമീ വേഗമെടുക്കും. പരമാവധി വേഗം മണിക്കൂറില്‍ 228 കിലോമീറ്റര്‍ . മൈലേജ് 13.84 കിമീ / ലീറ്റര്‍ .
Mini Clubman 




Related Stories





TOP
Designed and developed by EGGS