Home  > News  >  News Details
ബജാജ് ഡോമിനര്‍ 400 വിപണിയില്‍
മധു മധുരത്തില്‍
Posted on: Thursday, Dec 15, 2016   2:00 PM


ബൈക്ക് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജാജ് ഡോമിനര്‍ 400 വിപണിയിലെത്തി. ഡല്‍ഹി എക്സ്‍ഷോറൂം വില 1.36  ലക്ഷം രൂപ. എബിഎസ് ഉള്ളതിന് 1.50 ലക്ഷം രൂപ.


സ്പോര്‍ട്സ് ക്രൂസറായ ഡോമിനര്‍ 400 ബജാജിന്റെ ഏറ്റവും കരുത്തേറിയ മോഡലാണ്. പള്‍സര്‍ സിഎസ് 400 കണ്‍സപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഡോമിനര്‍ 400 നെ നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പള്‍സര്‍ വിഎസ് 400 , ക്രാറ്റോസ് 400 എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ബൈക്കാണ് ഒടുവില്‍ ഡോമിനര്‍ 400 എന്ന പേരുമായി വിപണിയിലെത്തിയിരിക്കുന്നത്. ഡോമിനര്‍ എന്ന സ്പാനിഷ് വാക്കിന് അര്‍ഥം കരുത്തില്‍ മികച്ചത് എന്നാണ്.
Dominar 400
കെടിഎം ഡ്യൂക്ക് 390 ന്റെ 373.3 സിസി , സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഡോമിനര്‍ 400 നും. എന്നാല്‍ ബജാജിന്റെ ട്രിപ്പിള്‍ സ്പാര്‍ക്ക് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി എന്‍ജിന്‍ പരിഷ്കരിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ ഡ്യൂക്കിലെ എന്‍ജിന്‍ ഹെഡില്‍ നിന്ന് വ്യത്യസ്തമായ രൂപമാണ് ഡോമിനറിന്റെ ഹെഡിന്. ഡ്യൂക്ക് 390 നെ അപേക്ഷിച്ച് കൂടുതല്‍ മൈലേജ് ട്രിപ്പിള്‍ സ്പാര്‍ക്ക് ടെക്നോളജി ഉറപ്പാക്കുന്നു.
Bajaj Dominar 400
34.5 ബിഎച്ച്പി -35 എന്‍എം കരുത്തുള്ള എന്‍ജിനൊപ്പം ( ഡ്യൂക്ക് 390 ന് 43 ബിഎച്ച്പി)  ആറ് സ്പീഡ് ഗീയര്‍ബോക്സാണ് ഉപയോഗിക്കുന്നത് കെടിഎമ്മില്‍ നിന്ന് കടം കൊണ്ട സ്ലിപ്പര്‍ ക്ലച്ചും ഇതിനുണ്ട്. പരമാവധി വേഗം 148 കിമീ / മണിക്കൂര്‍ . 8.32 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിമീ വേഗം ആര്‍ജിക്കുമെന്ന് ബജാജ് പറയുന്നു. ഇന്ത്യന്‍ ബൈക്കുകളിലാദ്യമായി ഫുള്‍ എല്‍ഇഡി ഹെഡ്‍ലാംപുകളുമായാണ് ഡോമിനറിന്റെ വരവ്.
Bajaj Dominar 400
മികച്ച പെര്‍ഫോമന്‍സ് അനുഭവിച്ചുകൊണ്ട് ലോങ് ട്രിപ്പ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് ഡോമിനറിനെ ഒരുക്കിയിരിക്കുന്നത്. മസ്കുലാര്‍ ലുക്കുള്ളതാണ് രൂപം. ഡ്യുക്കാറ്റി ഡിയാവേലിനോട് സാമ്യം തോന്നിക്കും. പൂര്‍ണ്ണമായി എല്‍ഇഡി ഉപയോഗിക്കുന്ന ഹെഡ്‍ലാംപുള്ള ആദ്യ ബജാജ് മോഡല്‍ എന്ന പ്രത്യേകത ഇതിനുണ്ട്. പൂര്‍ണ്ണമായും ഡിജിറ്റല്‍ ആയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ബൈക്കിന്. ടാക്കോ മീറ്റര്‍ , ഓഡോമീറ്റര്‍ , സ്പീഡോമീറ്റര്‍ , ക്ലോക്ക്, ഫ്യുവല്‍ ഗേജ് , എബിഎസ് ഇന്‍ഡിക്കേറ്റര്‍ എന്നിവ ഇതിലുണ്ട്. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുള്ള ബൈക്കിലെ യാത്ര സുരക്ഷിതമാക്കാന്‍ രണ്ട് ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും നല്‍കിയിട്ടുണ്ട്. മുന്‍ ചക്രത്തിന് ഫോര്‍ക്ക് സസ്പെന്‍ഷനും പിന്നില്‍ മോണോ ഷോക്കും ഉപയോഗിക്കുന്നു. ടെയ്ല്‍ ലാംപിനും ഇന്‍ഡിക്കേറ്ററുകള്‍ക്കും എല്‍ഇഡിയാണ് ഉപയോഗിക്കുന്നത്. ഭാരം 182 കിലോഗ്രാം.
Bajaj Dominar 400
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ , മഹീന്ദ്ര മോജോ , റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 , കെടിഎം ഡ്യൂക്ക് 200 മോഡലുകളുമായാണ് ബജാജിന്റെ സ്പോര്‍ട്സ് ക്രൂസര്‍ മത്സരിക്കുക. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബൈക്കിന്റെ ബുക്കിങ് . 9,000 രൂപയാണ് ബുക്കിങ് ചാര്‍ജ്. ജനുവരിയില്‍ വിതരണം തുടങ്ങും. കേരളത്തില്‍ കൊല്ലം, കൊച്ചി, തിരുവന്തപുരം, കോഴിക്കോട് , തൃശൂര്‍ , പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ബജാജ് ഷോറൂമുകളില്‍ മാത്രമാണ് ഡോമിനര്‍ 400 ലഭ്യമാകുക.Bajaj Dominar 400
Technical Specifications 


Engine : 373.3 cc, Sigle Cylider,Four Stroks, Triple Spark, Fuel Injected, Liquid Cooled


Max Power : 34.50 bhp @ 8000 rpm


Max. Torque : 35 Nm @ 8500 rpm


Gearbox : 6 Speed


Frame : Beam Type Perimeter


Suspension (Front) 43 mm Telescopic Fork (Rear) Multi Step Adjustable Mono Shock


Brakes ( Front) : 320mm Disc (Rear) 230 mm Disc


Tyres ( Front) 110/70-17 Radial ( Rear) 150/60-17 Radial


LegthxWidthxHeight : 2158 mmx 813 mmx 1112 mm


Wheelbase : 1453 mm


Ground Clearance : 157 mm


Fuel Tank Capacity : 13 Litre


Kerb Weight : 182 kgRelated Stories
TOP