Home  > News  >  News Details
മാരുതി ഇഗ്‍നിസ് ജനുവരി 13 ന് എത്തും
സ്വന്തം ലേഖകന്‍
Posted on: Monday, Dec 12, 2016   2:00 PM


മാരുതി റിറ്റ്സിനു പകരക്കാരനാവുന്ന മോഡലായ ഇഗ്‍നിസ് ജനുവരി 13 ന് വിപണിയിലെത്തും . ഹാച്ച്ബാക്ക് - ക്രോസ് ഓവര്‍റായ ഇഗ്‍നിസിനെ മാരുതി സുസൂക്കി നെക്സ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെക്സ ഷോറൂമുകളിലൂടെ വില്‍പ്പനയ്ക്കെത്തുന്ന മൂന്നാമത്തെ മോഡലാണ് ഇഗ്‍നിസ്. മഹീന്ദ്ര കെയുവി 100 യുമായാണ് ഈ മോഡല്‍ പ്രധാനമായും മത്സരിക്കുക.
Ignis
ബലേനോയുടെ തരം ഭാരം കുറഞ്ഞ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഇഗ്‍നിസിന് ജനശ്രദ്ധ ആകര്‍ഷിക്കുന്ന രൂപമാണ്. 3.7 മീറ്റര്‍ നീളമുള്ള ഇഗ്‍നിസിന് 180 മിമീ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ബൂട്ട് സ്പേസ് 258 ലീറ്റര്‍. യു ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാംപുകളും പ്രൊജക്ടര്‍ ഹെഡ്‍ലാംപുകളും ഇഗ്‍നിസിനുണ്ട്. സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയും ആപ്പിള്‍ പ്ലേയുമുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം , എബിഎസ് , രണ്ട് എയര്‍ബാഗുകള്‍ , റിവേഴ്സ് പാര്‍ക്കിങ് ക്യാമറ - സെന്‍സറുകള്‍ എന്നിവ ഇഗ്നിസിന്റെ ഫീച്ചറുകളില്‍ പ്രതീക്ഷിക്കാം. എബിഎസും രണ്ട് എയര്‍ ബാഗുകളും അടിസ്ഥാന വകഭേദത്തിനുമുണ്ടാകും.

1.2 ലീറ്റര്‍ പെട്രോള്‍ , 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളുണ്ടാകും. അഞ്ച് സ്പീഡ് മാന്വല്‍ , എഎംടി ഗീയര്‍ബോക്സ് വകഭേദങ്ങള്‍ പ്രതീക്ഷിക്കാം. പ്രതീക്ഷിക്കുന്ന വില 5.50 ലക്ഷം രൂപ -8.00 ലക്ഷം രൂപ.



Related Stories





TOP
Designed and developed by EGGS