Home  > News  >  News Details
നവീകരിച്ച സിഎല്‍എ ക്ലാസ്
സ്വന്തം ലേഖകന്‍
Posted on: Thursday, Dec 01, 2016   11:00 AM


കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ സിഎല്‍എ ക്ലാസിന്റെ നവീകരിച്ച പതിപ്പ് പുറത്തിറങ്ങി. മെഴ്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വില കുറഞ്ഞ സെഡാനായ സിഎല്‍എയുടെ പുതിയ പതിപ്പിന് വില 31.40 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.


ഔഡി എ 3 യുമായി മത്സരിക്കുന്ന മെഴ്‍സിഡീസ് ബെന്‍സ് കോംപാക്ട് ലക്ഷുറി സെഡാനാണ് സിഎല്‍എ ക്ലാസ് . ഡയമണ്ട് എഫക്ട് റേഡിയേറ്റര്‍ ഗ്രില്‍ , ക്രോം അലങ്കാരമുള്ള നവീകരിച്ച ബമ്പര്‍ , ഫുള്‍ എല്‍ഇഡി ഹെഡ്‍ലാംപുകള്‍ , എക്സ്‍സോസ്റ്റ് പൈപ്പുകള്‍ ഉള്‍ക്കൊള്ളിച്ച റിയര്‍ ബമ്പര്‍ എന്നിവയാണ് ബാഹ്യരൂപത്തിലെ പുതുമകള്‍ .


നവീകരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , എട്ട് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം (പഴയതില്‍ ഏഴിഞ്ച് ഡിസ്പ്ലേ), ആപ്പിള്‍ കാര്‍ പ്ലേ , ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ ഇന്റീരിയറിലെ പുതിയ കാര്യങ്ങള്‍ .


പെട്രോള്‍ , ഡീസല്‍ എന്‍ജിനുകള്‍ സിഎല്‍എ ക്ലാസിനുണ്ട്. രണ്ട് ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 184 ബിഎച്ച്പിയാണ് കരുത്ത്. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന് 136 ബിഎച്ച്പി. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്സ്. ഔഡി എ 3 സെഡാനുമായി ശക്തമായ പോരാട്ടത്തിന് ഇണങ്ങുന്ന വിലയാണ് സിഎല്‍എ ക്ലാസിന് ബെന്‍സ് നല്‍കിയിരിക്കുന്നത്.


ഡല്‍ഹി എക്സ്‍ഷോറൂം വില


സിഎല്‍എ 200 സിഡിഐ സ്റ്റൈല്‍ - 31.40 ലക്ഷം രൂപ.


സിഎല്‍എ 200 സിഡിഐ സ്പോര്‍ട് - 34.68 ലക്ഷം രൂപ.


സിഎല്‍എ 200 സ്പോര്‍ട് ( പെട്രോള്‍ ) - 33.68 ലക്ഷം രൂപ.



Related Stories
TOP