Home  > News  >  News Details
മാരുതി വാഗണ്‍ ആര്‍ ലിമിറ്റഡ് എഡിഷന്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Nov 26, 2016   3:00 PM


പൊക്കക്കാരന്‍ ഹാച്ച്ബാക്കായ വാഗണ്‍ ആറിന്റെ ലിമിറ്റഡ് എഡിഷന്‍ - ഫെലിസിറ്റി വിപണിയിലെത്തി. കൊച്ചിയിലെ എക്സ്‍ഷോറൂം വില 4.32 ലക്ഷം രൂപ മുതല്‍ . 


എല്‍എക്സ്ഐ , വിഎക്സ്ഐ വകഭേദങ്ങളില്‍ ഫെലിസിറ്റി ലിമിറ്റഡ് എഡിഷന്‍ ലഭ്യമാണ്. 13,500 രൂപയാണ് ലിമിറ്റഡ് എഡിഷന് അധികമായി നല്‍കേണ്ടത്.
Wagon R Felicity Edition
ആകര്‍ഷകമായ ബോഡി ഗ്രാഫിക്സ് , റിയര്‍ സ്പോയ്‍ലര്‍ എന്നിവ വാഗണ്‍ ആര്‍ ഫെലിസിറ്റിയെ പുറം കാഴ്ചയില്‍ വ്യത്യസ്തമാക്കുന്നു.


ശബ്ദം , ഡിസ്പ്ലേ എന്നിവയിലൂടെ മുന്നറിയിപ്പ് നല്‍കുന്ന റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍ , ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള ടൂ ഡിന്‍ മ്യൂസിക് സിസ്റ്റം , കാര്‍പെറ്റ് മാറ്റുകള്‍ , സ്റ്റിയറിങ് വീല്‍ കവര്‍ , പോളിയൂറിത്തീന്‍ സീറ്റ് കവര്‍ , സ്റ്റൈലിങ് കിറ്റ് , കുഷ്യനുകള്‍ എന്നിവ ഇന്റീരിയറിലെ പ്രത്യേകതകളാണ്.
Wagon R Felicity Edition
അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള 10 കാറുകളുടെ പട്ടികയിലുള്ള മോഡലാണ് വാഗണ്‍ ആര്‍ . മാന്വല്‍ , എഎംടി ഗീയര്‍ബോക്സ് ഓപ്ഷനുകള്‍ വാഗണ്‍ ആറിനുണ്ട്.


കൊച്ചിയിലെ എക്സ്‍ഷോറൂം വില 4.32 ലക്ഷം രൂപ മുതല്‍ - 5.40  ലക്ഷം രൂപ വരെ.



Related Stories





TOP
Designed and developed by EGGS