Home  > News  >  News Details
പുതിയ ഫോഡ് ഇക്കോസ്പോര്‍ട്
സ്വന്തം ലേഖകന്‍
Posted on: Tuesday, Nov 15, 2016   11:00 AM


ഇക്കോസ്പോര്‍ടിന്റെ മുഖം മിനുക്കിയ പതിപ്പിനെ ലോസ് ആഞ്ചലസ് ഓട്ടോഷോയില്‍ ഫോഡ് അവതരിപ്പിച്ചു. അടുത്തവര്‍ഷം അവസാനത്തോടെ പുതിയ ഇക്കോസ്പോര്‍ട് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
Ford Ecosport 2017
പഴയ മോഡലിന് രണ്ട് ഭാഗങ്ങളായി തിരിച്ച ഗ്രില്‍ ആണെങ്കില്‍ നവീകരിച്ച പതിപ്പിന് ഒറ്റ പീസ് ഹെക്സഗണല്‍ ഗ്രില്ലാണ്. ഹെഡ് ലാംപ് , ഫോഗ് ലാംപ് , ബമ്പര്‍ എന്നിവയ്ക്ക് പുതിയ രൂപകല്‍പ്പനയാണ്. പുതിയ അലോയ് വീലുകള്‍ വശങ്ങളില്‍ നിന്നുള്ള കാഴ്ചയ്ക്ക് പുതുമ നല്‍കുന്നു. നോര്‍ത്ത് അമേരിക്കന്‍ മോഡലിന് ഡിക്കിയില്‍ ഉറപ്പിച്ച സ്റ്റെപ്പിനി വീലില്ല. ഇന്ത്യയില്‍ പഴയതുപോലെ, സ്റ്റെപ്പിനി വീല്‍ ഡിക്കിയില്‍ ഉറപ്പിച്ചായിരിക്കും എത്തുക.
Ford Ecosport 2017
ഡാഷ്ബോര്‍ഡിന്റെ അടിസ്ഥാനരൂപകല്‍പ്പനയില്‍ മാറ്റമില്ലെങ്കിലും പുതിയ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്. സെന്റര്‍ കണ്‍സോള്‍ , ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ , സ്റ്റിയറിങ് വീല്‍ എന്നിവ പുതിയതാണ്. എട്ട് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പുതിയ ഇക്കോസ്പോര്‍ടിനുണ്ട്.
Ford Ecosport 2017
കോംപാക്ട് എസ്‍യുവി വിപണിയില്‍ മാരുതി വിറ്റാര ബ്രേസ , മഹീന്ദ്ര ടിയുവി 300 മോഡലുകളോടാണ് ഇക്കോസ്പോര്‍ട് മത്സരിക്കുന്നത്. വിറ്റാര ബ്രെസ എത്തുന്നതിനു മുമ്പ് ഈ വിഭാഗത്തിലെ മെഗാതാരമായിരുന്നു ഇക്കോസ്പോര്‍ട്.



Related Stories
TOP