Home  > News  >  News Details
വോള്‍വോ എസ് 90 വിപണിയില്‍
സ്വന്തം ലേഖകന്‍
Posted on: Wednesday, Nov 09, 2016   2:00 PM


വോള്‍വോയുടെ ഏറ്റവും വില കൂടിയ സെഡാനായ എസ് 90 ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. മെഴ്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് , ബിഎംഡബ്ല്യു ഫൈവ് സീരീസ് , ഔഡി എ 6 , ജാഗ്വാര്‍ എക്സ്‍എഫ് എന്നിവയോട് മത്സരിക്കുന്ന എസ് 90 യ്ക്ക് 53.50 ലക്ഷം രൂപയാണ് ഡല്‍ഹി എക്സ്‍ഷോറൂം വില.


നിര്‍മാണം പൂര്‍ത്തിയാക്കിയ എസ് 90 ഇറക്കുമതി ചെയ്താണ് വോള്‍വോ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിക്കുന്നത്. ഡിസംബറില്‍ ലക്ഷുറി സെഡാന്റെ വിതരണം ആരംഭിക്കും.
Volvo S90
എസ് 80 യ്ക്ക് പകരക്കാരനായാണ് വോള്‍വോയുടെ ഏറ്റവും വില കൂടിയ സെഡാനായ എസ് 90 എത്തുന്നത്. സ്വീഡിഷ് കമ്പനിയുടെ ലക്ഷുറി എസ്‍യുവിയായ എക്സ്‍സി 90 യില്‍ തുടക്കമിട്ട പുതിയ രൂപകല്‍പ്പന ശൈലിയാണ് എസ് 90 നും ഉപയോഗിക്കുന്നത്. വോള്‍വോയുടെ മുന്തിയ സുരക്ഷസംവിധാനങ്ങള്‍ എസ് 90 യിലുണ്ട്. സ്വയം പാര്‍ക്ക് ചെയ്യുന്ന സംവിധാനം, എല്‍ഇഡി ഹെ‍ഡ്‍ലാംപുകള്‍ , നാപ്പാ ലെതര്‍ അപ്ഹോള്‍സ്റ്ററി , ആപ്പിള്‍ കാര്‍ പ്ലേയുള്ള ഒമ്പത് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാല് താപ മേഖലകള്‍ നല്‍കുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ എസി എന്നിവ എസ് 90യുടെ ഫീച്ചറുകളില്‍ പെടുന്നു. പിന്‍ചക്രങ്ങള്‍ക്ക് എയര്‍ സസ്പെന്‍ഷനാണ്.
Volvo S90
ഡീസല്‍ എന്‍ജിന്‍ വകഭേദമാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയിരിക്കുന്നത്. രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍ , ഡി 4 ഡീസല്‍ എന്‍ജിന് ശേഷി 190 ബിഎച്ച്പി -400 എന്‍എം. ഫ്രണ്ട് വീല്‍ ഡ്രൈവുള്ള കാറിന് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സ് ഉപയോഗിക്കുന്നു. പരമാവധി വേഗം മണിക്കൂറില്‍ 230 കിമീ. ലീറ്ററിന് 22.73 കിമീ എന്ന ഉയര്‍ന്ന മൈലേജ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.




Related Stories





TOP
Designed and developed by EGGS