Home  > News  >  News Details
നവീകരിച്ച ത്രീ സീരീസ് ജിടി
സ്വന്തം ലേഖകന്‍
Posted on: Saturday, Oct 22, 2016   11:00 AM


ബിഎംഡബ്ല്യു ത്രീ സീരീസ് ജിടിയുടെ നവീകരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. സ്പോര്‍ട് , ലക്ഷുറി വകഭേദങ്ങളുള്ള കാറിന്റെ ഡല്‍ഹി എക്സ്‍ഷോറൂം വില 43.30 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.


ത്രീ സീരീസ് സെഡാനെക്കാള്‍ റോഡ് പ്രസന്‍സ് , ഫീച്ചറുകള്‍ , വിലകൂടിയ ഫൈവ് സീരീസിനോട് കിടപിടിക്കുന്ന ഇന്റീരിയര്‍ സ്പേസ് എന്നിവ ഗ്രാന്‍ ടൂറിസ്‍മോയ്ക്കുണ്ട്. സെഡാനെ അപേക്ഷിച്ച് 190 മിമീ നീളം , 79 മിമീ ഉയരം , 17 മിമീ വീതി എന്നിവ അധികമുണ്ട് ജിടി വകഭേദത്തിന്. പിന്‍സീറ്റില്‍ മൂന്ന് പേര്‍ക്ക് സുഖകരമായി ഇരിക്കാം.പേര് സൂചിപ്പിക്കുന്നതുപോലെ ദീര്‍ഘദൂര യാത്രകള്‍ക്ക് ജിടി കൂടുതല്‍ ഇണങ്ങും. 520 ലീറ്ററുണ്ട് ബൂട്ട് സ്പേസ്.


പൂര്‍ണ്ണമായും എല്‍ഇഡികള്‍ ഉപയോഗിക്കുന്ന ഹെഡ് - ടെയ്ല്‍ ലാംപുകള്‍ , ക്രോം സ്പര്‍ശമുള്ള നവീകരിച്ച മുന്‍ - പിന്‍ ബമ്പറുകള്‍ എന്നിവ പുറം കാഴ്ചയിലെ പുതുമകളാണ്. ത്രീ സീരീസ് സെഡാനു സമാനമാണ് ഇന്റീരിയര്‍ . ആക്ടിവ് റിയര്‍ സ്പോയ്‍ലര്‍ ജിടിയ്ക്കുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്റൂറിലേറെ വേഗമെടുക്കുമ്പോള്‍ ബൂട്ട് ലിഡിനു മുകളിലുള്ള സ്പോയ്‍ലര്‍ പിന്നിലേയ്ക്ക് നീളും. ഇത് ഉയര്‍ന്ന വേഗത്തില്‍ വാഹനത്തിനു മെച്ചപ്പെട്ട സ്ഥിരത ഉറപ്പാക്കും.
BME 3 Series GT
പെട്രോള്‍ , ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങള്‍ ത്രീ സീരീസ് ജിടിയ്ക്കുണ്ട്. രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍ ,ഡീസല്‍ എന്‍ജിന് 190 ബിഎച്ച്പി -400 എന്‍എം ആണ് ശേഷി. 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് 7.7 സെക്കന്‍ഡ്. മൈലേജ് ലീറ്ററിന് 21.76 കിമീ. 


രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനു ശേഷി 252 ബിഎച്ച്പി -350 എന്‍എം. 0-100 കിമീ 6.1 സെക്കന്‍ഡ് കൊണ്ട് എടുക്കും. മൈലേജ്  ലീറ്ററിന് 15.34കിമീ. റിയര്‍ വീല്‍ ഡ്രൈവായ രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ക്കും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സാണ്.


ഡല്‍ഹി എക്സ്‍ഷോറൂം വില


ഡീസല്‍ : 320 ഡി ഗ്രാന്‍ ടൂറിസ്‍മോ (ജിടി) - സ്പോര്‍ട് - 43.30 ലക്ഷം രൂപ, 320 ഡി ഗ്രാന്‍ ടൂറിസ്‍മോ (ജിടി) - ലക്ഷുറി - 46.50 ലക്ഷം രൂപ.


പെട്രോള്‍ : 330ഐ ഡി ഗ്രാന്‍ ടൂറിസ്‍മോ (ജിടി) - ലക്ഷുറി - 47.50 ലക്ഷം രൂപ.




Related Stories
TOP