Home  > News  >  News Details
ഫോര്‍ വീല്‍ ഡ്രൈവ് ജിഎല്‍എ
സ്വന്തം ലേഖകന്‍
Posted on: Wednesday, Oct 19, 2016   12:00 PM


മെഴ്‍സിഡീസ് ബെന്‍സിന്റെ കുഞ്ഞന്‍ എസ്‍യുവിയായ ജിഎല്‍എയ്ക്ക് ഫോര്‍ വീല്‍ ഡ്രൈവ് വകഭേദം. കോംപാക്ട് ലക്ഷുറി എസ്‍യുവി വിപണിയില്‍ ഔഡി ക്യു 3 ക്വാഡ്രോ, ബിഎംഡബ്ല്യു എക്സ് വണ്‍ എക്സ്‍ഡ്രൈവ് എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്താനാനാണ് ജിഎല്‍എ 220 ഡി ഫോര്‍മാറ്റിക് ആള്‍വീല്‍ ഡ്രൈവിന്റെ വരവ്. ഡല്‍ഹിയിലെ എക്സ്‍ഷോറൂം വില 38.51 ലക്ഷം രൂപ.


2014 ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ജിഎല്‍എ ക്ലാസിന് പെട്രോള്‍ , ഡീസല്‍ , എഎംജി ( ജിഎല്‍എ 45 ) വകഭേദങ്ങളുണ്ടായിരുന്നു. ഇതിനോടകം 3,500 എണ്ണം ഇന്ത്യയില്‍ വില്‍പ്പന നടന്നിട്ടുണ്ട്. ഫ്രണ്ട് വീല്‍ ഡ്രൈവുള്ള ഡീസല്‍ ജിഎല്‍എയ്ക്ക് സമാനമായ 2143 സിസി , നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ഫോര്‍ വീല്‍ ഡ്രൈവ് വകഭേദത്തിനെങ്കിലും കരുത്തില്‍ 34 ബിഎച്ച്പിയും ടോര്‍ക്കില്‍ 50 എന്‍എമ്മും വര്‍ധനയുണ്ട്. ജിഎല്‍എ 220 ഡി ഫോര്‍ വീല്‍ഡ്രൈവിന്റെ എന്‍ജിന്‍ ശേഷി 170 ബിഎച്ച്പി -350 എന്‍എം ആണ്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗീയര്‍ബോക്സുള്ള എസ്‍യുവിയ്ക്ക് 100 കിമീ വേഗമെടുക്കാന്‍ 7.7 സെക്കന്‍ഡ് മതി.
GLA 220d 4Matic
ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ , സൈഡ് ബോഡി ക്ലാഡിങ്ങില്‍ ക്രോം അലങ്കാരം എന്നിവ കാഴ്ചയയില്‍ ഫോര്‍ വീല്‍ ഡ്രൈവ് വകഭേദത്തിനെ വ്യത്യസ്തമാക്കുന്നു. എട്ട് ഇഞ്ച് സ്ക്രീനും ആപ്പിള്‍ കാര്‍ പ്ലേയുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം , പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട് , ബൂട്ട് ഏരിയയില്‍ 12 വോള്‍ട്ട് പവര്‍ സോക്കറ്റ് , ബട്ടന്‍ അമര്‍ത്തി തുറക്കാവുന്ന ബൂട്ട് ലിഡ് , റയിന്‍ സെന്‍സിങ് വൈപ്പര്‍ എന്നീ പുതിയ ഫീച്ചറുകളും ഇതിനുണ്ട്.


ലക്ഷുറി ഹാച്ചബാക്കായ എ ക്ലാസ് ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ജിഎല്‍എ ക്ലാസും നിര്‍മിച്ചിരിക്കുന്നത്. ഇന്റീരിയര്‍ ഘടനയും എ ക്ലാസിന്റേതു തന്നെ. ഏഴ് എയര്‍ബാഗുകള്‍ , എബിഎസ് , ആന്റി - സ്കിഡ് റെഗുലേഷന്‍ ( എഎസ്ആര്‍ ) , ബ്രേക്ക് അസിസ്റ്റ് സിസ്റ്റം ( ബിഎഎസ് ) എന്നീ സുരക്ഷാസംവിധാനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റിങ്ങാണ്. അഞ്ച് സീറ്റര്‍ എസ്‍യുവിയ്ക്ക് 421 ലീറ്ററാണ് ലഗേജ് കപ്പാസിറ്റി. അന്താരാഷ്ട്ര വിപണിയിലുള്ള മോഡലിനെക്കാള്‍ 13 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ് അധികമാണ് ഇന്ത്യന്‍ മോഡലിന്. നമ്മുടെ റോഡ് സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നതാണ് ജിഎല്‍എ ക്സാസിന്റെ 183 മിമീ ഗ്രൗണ്ട് ക്ലിയറന്‍സ്.



Related Stories
TOP