Home  > News  >  News Details
ഔഡി ക്യു 3 യുടെ ലിമിറ്റഡ് എഡിഷന്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Oct 08, 2016   9:15 AM


ഉത്സവകാലം പ്രമാണിച്ച് ക്യു 3 യുടെ ലിമിറ്റഡ് എഡിഷന്‍ ഔഡി ഇന്ത്യ വിപണിയിലിറക്കി. ആകെ 101 എണ്ണം മാത്രം വിപണിയിലെത്തുന്ന ക്യു 3 ഡൈനാമിക് എഡിഷന് അധിക ഫീച്ചറുകളും അഴക് കൂട്ടുന്ന പരിഷ്കാരങ്ങളുമുണ്ട്. ഡല്‍ഹി എക്സ്‍ഷോറൂം വില 39.78 ലക്ഷം രൂപ.


പുതിയ ബമ്പര്‍ , ഫ്രണ്ട് ഗ്രില്ലില്‍ ക്രോം സ്പര്‍ശം , ഫ്രണ്ട് ഡോര്‍ തുറക്കുമ്പോള്‍ നിലത്ത് ഔഡി ലോഗോ പ്രകാശിപ്പിക്കുന്ന സംവിധാനം , ക്ലിയര്‍ ലെന്‍സ് ടെയ്ല്‍ ലാംപുകള്‍ എന്നിവ ബാഹ്യരൂപത്തിലെ പ്രത്യേകതകളാണ്.


ക്വാഡ്രോ ആള്‍ വീല്‍ ഡ്രൈവുള്ള ഔഡി ക്യു ത്രീയ്ക്ക് 175 ബിഎച്ച്പി ശേഷിയുള്ള 2.0 ലീറ്റര്‍ , നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ്. ഏഴ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗീയര്‍ബോക്സ്. പാഡില്‍ ഷിഫ്ടര്‍ ഇതിനുണ്ട്. ഔഡി ഡ്രൈവ് സെലക്ട് , എംഎംഐ നാവിഗേഷന്‍ സിസ്റ്റം , ആറ് എയര്‍ബാഗുകള്‍ , ഹില്‍ സ്റ്റാര്‍ട്ട് - ഡിസെന്റ് അസിസ്റ്റ് , ട്രാക്ഷന്‍ കണ്‍ട്രോള്‍ , 20 ജിബി മെമ്മറിയുള്ള മ്യൂസിക് സിസ്റ്റം തുടങ്ങിയവ ഔഡി ക്യു ത്രീ ഡൈനാമിക് എഡിഷന്റെ ഫീച്ചറുകളില്‍ പെടുന്നു.



Related Stories





TOP

Car Bike








Designed and developed by EGGS