Home  > News  >  News Details
മാരുതി ബലേനോ വില്‍പ്പന ഒരു ലക്ഷം കവിഞ്ഞു
സ്വന്തം ലേഖകന്‍
Posted on: Wednesday, Oct 05, 2016   12:40 PM


മാരുതി സുസൂക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ വില്‍പ്പന ഒരു ലക്ഷം കവിഞ്ഞു. 2015 ഒക്ടോബര്‍ 26 ന് വിപണിയിലെത്തിയ ബലേനോ ഒരു വര്‍ഷത്തില്‍ താഴെ സമയം കൊണ്ടാണ് വില്‍പ്പനയില്‍ പുതിയ നാഴികക്കല്ലിട്ടത്. കഴിഞ്ഞ മൂന്നുമാസമായി 9,000 യൂണിറ്റിലേറേയാണ് ബലേനോയുടെ ശരാശരി പ്രതിമാസ വില്‍പ്പന. സെപ്റ്റംബറില്‍മാത്രം 11,500 എണ്ണമാണ് വില്‍പ്പന നടന്നത്. മാരുതിയുടേ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സയിലൂടെ വില്‍പ്പന നടത്തുന്ന ബലേനോ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 1,00,501 എണ്ണം നിരത്തിലിറങ്ങി. 2016 ജൂലൈയിലാണ് ബലേനോ വില്‍പ്പന 75,000 തികച്ചത്. ജപ്പാന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളിലേയ്ക്ക് ഇതിനോടകം 33,800 ബലേനോകള്‍ മാരുതി സുസൂക്കി കയറ്റുമതി ചെയ്തിട്ടുണ്ട്.


ബലേനോയുടെ കരുത്ത് കൂടിയ ആര്‍എസ് വകഭേദം വരാനിരിക്കുകയാണ്. 111 ബിഎച്ച്പി കരുത്തുള്ള  ഒരു ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ , ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് ഉപയോഗിക്കുക. 


ഇതോടൊപ്പം വായിയ്ക്കാം ബലേനോ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്



Related Stories
TOP