Home  > News  >  News Details
മാരുതി ആള്‍ട്ടോ സ്പെഷല്‍ എഡിഷന്‍
സ്വന്തം ലേഖകന്‍
Posted on: Saturday, Oct 01, 2016   9:00 AM


മാരുതി ആള്‍ട്ടോയുടെ സ്പെഷല്‍ എഡിഷന്‍ വിപണിയിലെത്തി. ക്രിക്കറ്റ് താരം ധോനിയുടെ ജീവചരിത്രം പറയുന്ന എംഎസ് ധോനി: ദ അണ്‍ ടോള്‍ഡ് സ്റ്റോറി എന്ന ചലച്ചിത്രത്തെ പിന്തുണച്ചാണ് പ്രത്യേക പതിപ്പിനെ മാരുതി സുസൂക്കി അവതരിപ്പിച്ചത്. ആള്‍ട്ടോ 800 ന്റെ എല്‍എക്സ്‍ഐ വകഭേദത്തിലും ആള്‍ട്ടോ കെ 10 ന്റെ എല്‍എക്സ്‍ഐ , വിഎക്സ്‍ഐ വകഭേദങ്ങളിലും സ്പെഷല്‍ എഡിഷന്‍ ലഭ്യമാണ്. കൊച്ചിയിലെ എക്സ്‍ഷോറൂം വില ആള്‍ട്ടോ 800- 3.41 ലക്ഷം രൂപ (സാധാരണയിലും 16,777 രൂപ അധികം) , ആള്‍ട്ടോ കെ 10 എല്‍എക്സ്‍ഐ 3.71 ലക്ഷം രൂപ , വിഎക്സ്‍ഐ -3.88 ലക്ഷം രൂപ ( 12,777 രൂപ അധികം).


എംഎസ് ധോണിയുടെ കയ്യൊപ്പുള്ള ബോഡി ഗ്രാഫിക്സ് , ധോനിയുടെ ഇഷ്ട നമ്പരായ ഏഴ് ആലേഖനം ചെയ്ത സീറ്റ് കവറുകള്‍ , ഓക്സിലറി ഇന്‍പുട്ടുള്ള എംപിത്രീ , യുഎസ്ബി ഓഡിയോ സിസ്റ്റം , സ്റ്റിയറിങ് വീല്‍ കവര്‍ , ഡോര്‍ സില്‍ ഗാര്‍ഡ് , ഇന്റീരിയറിന് പ്രത്യേക ലൈറ്റിങ് എന്നിവ സ്പെഷല്‍ എഡിഷന്റെ പ്രത്യേകതകളാണ്.


ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള കാര്‍ എന്ന പദവി 12 വര്‍ഷത്തിലേറെയായി മാരുതി ആള്‍ട്ടോയ്ക്കാണ്. 2000 സെപ്റ്റംബറില്‍ വിപണിയിലെത്തിയ ആള്‍ട്ടോ ഇതിനോടകം 30 ലക്ഷത്തിലേറെ എണ്ണം നിരത്തിലിറങ്ങിയിട്ടുണ്ട്.



Related Stories
TOP