Home  > News  >  News Details
ഇന്ത്യയില്‍ നിര്‍മിച്ച ജിഎല്‍സി
സ്വന്തം ലേഖകന്‍
Posted on: Friday, Sep 30, 2016   2:00 PM


ഇന്ത്യയില്‍ നിര്‍മിച്ച ജിഎല്‍സി ലക്ഷുറി എസ്‍യുവിയെ മെഴ്‍സിഡീസ് ബെന്‍സ് വിപണിയിലിറക്കി. ഇറക്കുമതി ചെയ്ത ജിഎല്‍സിയുടെ ഡീസല്‍ വകഭേദത്തെ അപേക്ഷിച്ച് ഇന്ത്യന്‍ നിര്‍മിത മോഡലിന് 4.20 ലക്ഷം രൂപയുടെ വിലക്കുറവുണ്ട്. പെട്രോള്‍ വകഭേദത്തിന്റെ കാര്യത്തില്‍ ഇത് നാല് ലക്ഷം രൂപയാണ്. ഡീസല്‍ ജിഎല്‍സിയ്ക്ക് സ്റ്റൈല്‍ , സ്പോര്‍ട് എന്നീ വകഭേദങ്ങളുണ്ട്. സ്പോര്‍ട് എന്ന മുന്തിയ വകഭേദം മാത്രമാണ് പെട്രോള്‍ വേരിയന്റിനുള്ളത്. 


ഡല്‍ഹി എക്സ്‍ഷോറൂം വില 


220 ഡി ഡീസല്‍ സ്റ്റൈല്‍ - 47.50 ലക്ഷം രൂപ , സ്പോര്‍ട് - 51.50 ലക്ഷം രൂപ.


300 പെട്രോള്‍ സ്പോര്‍ട് - 51.90 ലക്ഷം രൂപ.


വിലക്കുറവുണ്ടെങ്കിലും ഇറക്കുമതി ചെയ്ത ജിഎല്‍സിയ്ക്കുണ്ടായിരുന്ന ചില ഫീച്ചറുകള്‍ പുണെയില്‍ നിര്‍മിച്ച മോഡലില്‍ ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം , നാവിഗേഷന്‍ സിസ്റ്റം , ഇലക്ട്രിക് ബൂട്ട് ലിഡ് ,മെമ്മറിയുള്ള സീറ്റ് എന്നിവ അതില്‍ പെടുന്നു.


രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന് ശേഷി 245 ബിഎച്ച്പി - 370 എന്‍എം. 2.1 ലീറ്റര്‍ , നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനിത് 170 ബിഎച്ച്പി -400 എന്‍എം. രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍ക്കും ഒമ്പത് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗീയര്‍ബോക്സാണ്. നാല് വീല്‍ ഡ്രൈവുള്ള എസ്‍യുവി ഓഫ്റോഡിങ്ങിനും പറ്റിയതാണ്. ഏഴ് എയര്‍ബാഗുകളുണ്ട്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന എസ്‍യുവിയ്ക്ക് 550 ലീറ്റര്‍ ലഗേജ് സ്പേസുണ്ട്. ഔഡി ക്യു 5 , ബിഎംഡബ്ല്യു എക്സ്‍ 3 മോഡലുകളോടാണ് ജിഎല്‍സി മത്സരിക്കുന്നത്. 



Related Stories





TOP

Car Bike








Designed and developed by EGGS