Home  > News  >  News Details
ഹീറോ അച്ചീവര്‍ വീണ്ടും വിപണിയില്‍
സ്വന്തം ലേഖകന്‍
Posted on: Monday, Sep 26, 2016   12:00 PM


150 സിസി ബൈക്കായ അച്ചീവര്‍ വീണ്ടുമെത്തി. 2006ല്‍ വിപണിയിലെത്തിയ ആദ്യ അച്ചീവര്‍ ഹോണ്ടയുമായുള്ള കൂട്ടുകെട്ടിലാണ് ഹീറോ പുറത്തിറക്കിയതെങ്കില്‍ പുതിയ മോഡല്‍ ഹീറോ മോട്ടോ കോര്‍പ്പ് സ്വന്തമായി നിര്‍മിച്ചതാണ്. ഹോണ്ട സി ബി യൂണികോണ്‍ , ബജാജ് വി 15 മോഡലുകളോട് മത്സരിക്കുന്ന ഹീറോ അച്ചീവറിന്റെ കൊച്ചി എക്സ്‍ഷോറൂം വില 62,899 രൂപയാണ്. സെല്‍ഫ് സ്റ്റാര്‍ട്ട് , ഡിസ്ക് ബ്രേക്ക് , അലോയ് വീലുകള്‍ എന്നിവ ഇതിനുണ്ട്.


ബിഎസ് നാല് എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന പുതിയ 149.2 സിസി , സിംഗിള്‍ സിലിണ്ടര്‍ , എയര്‍ കൂള്‍ഡ് എന്‍ജിനാണ് അച്ചീവറിന്. 13.4 ബിഎച്ച്പി -12.8 എന്‍എം ആണ് ശേഷി. ഗീയര്‍ബോക്സ് അഞ്ച് സ്പീഡ്. അഞ്ച് സെക്കന്‍ഡ് കൊണ്ട് 60 കിമീ വേഗം കൈവരിക്കാന്‍ അച്ചീവറിനു കഴിയുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മണിക്കൂറില്‍ 101 കിമീ ആണ് പരമാവധി വേഗം. മികച്ച മൈലേജ് ഉറപ്പാക്കാന്‍ ഐഡില്‍ സ്റ്റോപ്പ് സ്റ്റാര്‍ട്ട് സിസ്റ്റം നല്‍കിയിട്ടുണ്ട്. ട്യൂബ് ലെസ് ആണ് ടയറുകള്‍ .

ഓട്ടോമാറ്റിക് ഹെഡ് ലാംപ് ഓണ്‍ ഫങ്ഷന്‍ അച്ചീവറിനുണ്ട്. എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഹെഡ്‍ലാംപുകളും സ്വയം പ്രവര്‍ത്തിക്കും. മറ്റു വാഹനമോടിക്കുന്നവരുടെ ശ്രദ്ധയില്‍ പെടാന്‍ തെളിഞ്ഞ ഹെഡ്‍ലാംപുകള്‍ സഹായിക്കും. ഇത് റൈഡിങ്ങിന് സുരക്ഷ പകരും. സൈഡ് സ്റ്റാന്‍ഡ് നിവര്‍ന്നിരുന്നാല്‍ സൂചന നല്‍കുന്നതിനായി ഇന്‍ഡിക്കേറ്റര്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.



Related Stories





TOP

Car Bike








Designed and developed by EGGS