Home  > News  >  News Details
പുതിയ ജാഗ്വാര്‍ എക്സ്‍എഫ്
സ്വന്തം ലേഖകന്‍
Posted on: Friday, Sep 23, 2016   5:00 PM


ലക്ഷുറി സെഡാനായ ജാഗ്വാര്‍ എക്‌സ്എഫിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തി. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ നൂതനമായ ഇന്‍ജീനിയം ഡീസല്‍ എന്‍ജിനുമായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ മോഡലാണിത്. ഡല്‍ഹി എക്സ്‍ഷോറൂം വില 49.50 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. കൊച്ചിയിലേത് അടക്കം 23 ജെഎല്‍ആര്‍ ഡീലര്‍ഷിപ്പുകളില്‍ കാറിന്റെ ബുക്കിങ് സ്വീകരിക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ വാഹനം വിതരണം ചെയ്യും. 


പുതിയ എക്സ്‍എഫിന്റെ രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന് 177 ബിഎച്ച്പി -430 എന്‍എം ആണ് ശേഷി. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗീയര്‍ബോക്സിലൂടെയാണ് എന്‍ജിന്‍ ശക്തി പിന്‍ ചക്രങ്ങളിലേയ്ക്ക് പകരുന്നത്. മണിക്കൂറില്‍ 100 കിമീ വേഗമെടുക്കാന്‍ വേണ്ടത് 8.1 സെക്കന്‍ഡ്. പരമാവധി വേഗം 229 കിമീ / മണിക്കൂര്‍ ആണ്.


രണ്ട് ലീറ്റര്‍ , നാല് സിലിണ്ടര്‍ , ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ വകഭേദവും എക്സ്എഫിനുണ്ട്. എന്‍ജിന്‍ കരുത്ത് 237 ബിഎച്ച്പി. പ്യുവര്‍ , പ്രസ്റ്റീജ് , പോര്‍ട്ട്ഫോളിയോ എന്നീ വകഭേദങ്ങള്‍ ജാഗ്വാര്‍ എക്സ്‍ എഫിനുണ്ട്.

ഡല്‍ഹി എക്സ്‍ഷോറൂം വില


ഡീസല്‍ : പ്യുവര്‍ - 49.50 ലക്ഷം രൂപ , പ്രസ്റ്റീജ് - 55.90 ലക്ഷം രൂപ, പോര്‍ട്ട്ഫോളിയോ -62.10 ലക്ഷം രൂപ.


പെട്രോള്‍ :  പ്രസ്റ്റീജ് - 55.65 ലക്ഷം രൂപ, പോര്‍ട്ട്ഫോളിയോ -61.85 ലക്ഷം രൂപ.


ഔഡി എ6 , ബിഎംഡബ്ല്യു ഫൈവ് സീരീസ് , മെഴ്‍സിഡീസ് ബെന്‍സ് ഇ ക്ലാസ് , വോള്‍വോ എസ് 90 മോഡലുകളുമായാണ് ജാഗ്വാര്‍ എക്സ്‍എഫ് മത്സരിക്കുന്നത്.




Related Stories
TOP